Image

ഹിലരി റോഥം ക്ലിന്റന്റെകഥ നോവലായി വരുമ്പോള്‍ (ഏബ്രഹാം തോമസ്)

Published on 20 May, 2020
ഹിലരി റോഥം ക്ലിന്റന്റെകഥ നോവലായി വരുമ്പോള്‍ (ഏബ്രഹാം തോമസ്)
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ മൂവികളും പുസ്തകങ്ങളും ധാരാളമായി പുറത്തുവരികയാണ്. വായനയില്‍ താല്‍പര്യം ഉള്ളവര്‍ക്ക് വിവിധ തരം പുസ്തകങ്ങളുണ്ട്. നോവലിലും അമേരിക്കന്‍ രാഷ്ട്രീയത്തിലും തല്പരരായവരെ വല്ലാതെ ആകര്‍ഷിക്കുന്ന പുതിയ പുസ്തകമാണ് കര്‍ട്ടിസ് സിറ്റന്‍ ഫെല്‍ഡിന്റെ റോഥം.

ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ രചയിതാവായ കര്‍ട്ടിസ് ഈ നോവലില്‍ മുന്‍ പ്രഥമ വനിത ഹിലരിയെബില്‍ ക്ലിന്റണില്‍ നിന്ന് അകറ്റി മാറ്റി നിര്‍ത്തി കേന്ദ്ര കഥാപാത്രമാക്കിയിരിക്കുകയാണ്. ഹിലരി തന്നെ സ്വയം നായികയായി രണ്ട് ആത്മകഥാ കഥനങ്ങളും ഒരു ഡോക്യൂ സീരീസും ഇതിന് മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഗ്രന്ഥ കര്‍ത്രി നോവല്‍ രൂപത്തില്‍ ഹിലരിയുടെ കഥ പറയുന്നത് ഇതാദ്യമാണ്. ഹിലരിയുടെ നിയമപഠനം, ലോ ഫേമുകളിലെ പങ്കാളിത്തം, തിരസ്‌കരിച്ച വിവാഹാഭ്യര്‍ത്ഥനകള്‍, ബില്‍ ക്ലിന്റണുമായി ഇടയ്ക്കു മുടങ്ങിയ പ്രണയ ബന്ധം, വിവാഹം, ഭര്‍ത്താവിന്റെ രാഷ്ട്രീയ ജീവിതം, അപഥ സഞ്ചാരങ്ങള്‍ എന്നിവ ലോകത്തിന് അറിയാം, ലോകത്തിന് അറിയാവുന്നതും അജ്ഞാതവുമായ കാര്യങ്ങളിലേയ്ക്കാണ്കര്‍ട്ടിസിന്റെ കഥ പറയല്‍ നീളുന്നത്.

ഉദാഹരണമായി നോവലിലെ ഈ അധ്യായം ശ്രദ്ധിക്കാം. 1991 ലെ വേനല്‍ക്കാലം, അര്‍ക്കന്‍സ ജീവിതം വിട്ട് ലേക്ക് മിഷിഗണിനടുത്ത് ഈസ്റ്റ് ലേക്ക് ഷോര്‍ ഡ്രൈവില്‍ സ്ട്രീറ്റര്‍ വില്‍ അയല്‍ക്കൂട്ടത്തില്‍ ഹിലരി കഴിയുന്ന കാലം. ലിറ്റില്‍ റോക്ക് ഉപേക്ഷിച്ചു പോന്നിട്ട് പത്ത്, പതിനഞ്ച് വര്‍ഷമായി. സ്വന്തമായി വാങ്ങിയ അപ്പാര്‍ട്ടുമെന്റില്‍ ഇരിക്കുമ്പോള്‍ ബില്ലിന്റെ ഫോണ്‍ വന്നു. താന്‍പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുകയാണെന്ന് പറഞ്ഞു. സംസാരത്തിനിടയില്‍ കാഷ്വലായിട്ടെന്നോണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടണമെന്നും പരോക്ഷമായി തന്നെ കുറിച്ച് നല്ലത് പറയണമെന്നും ആവശ്യപ്പെട്ടു. ഫോണ്‍ താഴെ വച്ചു കഴിഞ്ഞുള്ള ഹിലരിയുടെ ചിന്തകളാണ് അധ്യായത്തിലെ ബാക്കി ഭാഗങ്ങള്‍.

ബില്ലാണ് തന്റെ ഓരോ വൈകാരികഭാവവും നിശ്ചയിച്ചിരുന്നത്. അതിന് താന്‍ അനുവദിച്ചു. ദൈവമേ,അയാള്‍ പ്രസിഡന്റായാലോ? ബൈബിളില്‍ കൈ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതും എയര്‍ഫോഴ്‌സ് വണ്ണില്‍ ടോക്കിയോവിലും ബ്രസല്‍സിലുമെല്ലാം ചെന്നിറങ്ങുന്നതും റോസ് ഗാര്‍ഡനില്‍ പോഡിയത്തിന് മുന്നില്‍ നിന്ന് പ്രസംഗിക്കുന്നതുമെല്ലാം അവര്‍ ചിന്തിച്ചു.

അയാളെ ഇനി ലോകം മിസ്റ്റര്‍ പ്രസിഡന്റ് എന്ന് വിളിക്കുമോ?
അയാള്‍ക്ക് ഈ ഒന്നര പതിറ്റാണ്ടില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? ഒരു ഡിന്നര്‍ പാര്‍ട്ടിക്ക് തൊട്ടടുത്ത് ഇരിക്കുവാന്‍ അര്‍ഹനാണോ ? തന്റെ ബലഹീനതകള്‍ മറച്ചു വയ്ക്കാമെന്നോ മറ്റുള്ളവര്‍ മാപ്പ് നല്‍കുമെന്നോ ഉള്ള ചിന്തയാണോ ഇപ്പോഴും അയാളെ ഭരിക്കുന്നത്? 70 ശതമാനം അപ്രൂവല്‍ റേറ്റിംഗ് ഉള്ള ജോര്‍ജ് ബുഷിനെ അയാള്‍ക്ക് തോല്പിക്കാനാവില്ല, ഹിലറി സ്വയം സമാധാനിച്ചു.

അവര്‍ ഉടനെ സഹോദരി മോറീനെ വിളിച്ചു. ബില്‍ വിളിച്ച കാര്യവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രശംസിക്കണമെന്ന് പറഞ്ഞതും അവളോട് പറഞ്ഞു. അവളായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ബില്ലിനെ പുകഴ്ത്തി സംസാരിക്കുമായിരുന്നോ ?ഇല്ല പെട്ടെന്നായിരുന്നു മറുപടി. അയാളുടെ സ്വഭാവംനിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ നല്ലത് പറയുമായിരുന്നു. മോറീന്‍ വിശദീകരിച്ചു.

ഒരു നോവലിസ്റ്റിന്റെ സ്വാതന്ത്ര്യവും ഭാവനയും കര്‍ട്ടിസിന് പല കാര്യങ്ങളും തുറന്നെഴുതാന്‍ സഹായകമായി. നാല്പത്തിനാലുകാരിയായ കര്‍ട്ടിസിന്റെ ആദ്യ നോവല്‍ പ്രെപ് (2005) ആത്മകഥാംശം ഉള്‍ക്കൊണ്ട കൃതിയായിരുന്നു. ബോര്‍ഡിംഗ് സ്‌കൂള്‍ ആയിരുന്നു പശ്ചാത്തലം. 43-ാമത്തെ പ്രഥമ വനിത ലോറ ബുഷിനെ കേന്ദ്ര കഥാപാത്രമാക്കിയ നോവല്‍ 2008 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ വൈഫാണ്.ലോറയെ ആലിസ് ബ്ലാക്ക് വെല്‍ എന്ന കല്പിത നായികയാക്കി. 2013 ല്‍ പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലാന്‍ഡ് ഇരട്ട സഹോദരികളുടെ കഥ പറഞ്ഞു.

ഹിലരി ബില്ലിനെ വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിലോ എന്ന സാങ്കല്പിക ചോദ്യമാണ് നോവലിന് ആധാരം. മൂണ്‍ പാലസ് ബുക്ക്‌സാണ് പ്രസാധകര്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക