Image

കോവിഡിനു ശേഷം രാജ്യാന്തര ആഗോള വ്യവസ്ഥകള്‍? (ബി ജോണ്‍, കുന്തറ)

Published on 20 May, 2020
കോവിഡിനു ശേഷം രാജ്യാന്തര ആഗോള വ്യവസ്ഥകള്‍? (ബി ജോണ്‍, കുന്തറ)
ഏറ്റവും വലിയ രണ്ടു ഡെമോക്രസികള്‍ അമേരിക്ക, ഇന്ത്യ നേതൃത്വം നല്‍കുക കോവിഡ് കഴിഞ്ഞുള്ള യുഗത്തില്‍ രാഷ്ട്രങ്ങള്‍  വിവേചന മാര്‍ഗങ്ങളിലേയ്ക്ക് തിരിയാതിരിക്കുന്നതിന്?

വൈറസ്, ലോക ജനതയുടെ ആരോഗ്യാവസ്ഥ മാത്രമല്ല പൊതുവെ മനുഷ്യപ്രകൃതിവരെ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതിനോടകം, 200 ലേറെ രാജ്യങ്ങളില്‍ 5 മില്യണില്‍ കൂടുതല്‍ ജനതയില്‍ രോഗം പടര്‍ന്നിരിക്കുന്നു അതില്‍ 320 ആയിരങ്ങളില്‍ കൂടുതല്‍ മരണപ്പെട്ടിരിക്കുന്നു . കണക്കുകള്‍ അവസാനിക്കുന്നില്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, U N രൂപീകരിക്കപ്പെട്ടു അതിനുശേഷം ണ ഒ ഛ പോലുള്ള പ്രസ്ഥാനങ്ങള്‍ പിന്നീടും ഇതൊന്നും ലോകജനതയില്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ക്കും മറ്റു കെടുതികള്‍ക്കും ഒരു രംഗത്തും, ശാശ്വതമായ ഒരു പരിഹാരവും കണ്ടെത്തുവാന്‍ ഉതകിയിട്ടില്ല എന്നാല്‍ നാശമേ വരുത്തുന്നുള്ളു.

അല്‍പ്പം ചരിത്രം, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്താരാഷ്ട്രീയതലത്തില്‍ ലോക രാഷ്ട്രങ്ങള്‍ പ്രധാനമായും രണ്ടു ചേരികളിള്‍ ആയിമാറി ഒന്ന് ഡെമോക്രസി, വ്യക്തി സ്വാതന്ദ്ര്യം ഇവക്ക് വിലനല്‍കുന്ന അമേരിക്ക നയിച്ച ഗണം, ഇതില്‍ ഒട്ടുമുക്കാല്‍  പടിഞ്ഞാറന്‍  യൂറോപ്പ്, ഏതാനും ഏഷ്യന്‍ രാജ്യങ്ങള്‍ ഓസ്‌ട്രേല്യന്‍ ഭൂഖണ്ഡം.

രണ്ടാമത്തെ ചേരി റഷ്യ നയിച്ച കമ്മ്യൂണിസ്റ്റ് തത്വ ചിന്തകള്‍ക്ക് അധീനമായ സ്വേച്ഛാധിപത്യ ഭരണ രീതികള്‍ അനുകരിച്ചിരുന്ന രാജ്യങ്ങള്‍ ഇതില്‍ ചൈന സ്വയം കൂട്ടുകൂടി എന്നാല്‍ കിഴക്കന്‍ യൂറോപ്പ് രാജ്യങ്ങളെ റഷ്യ ബലപ്രയോഗത്തില്‍ അംഗങ്ങളാക്കി. റഷ്യ സോവിയറ്റ് യൂണിയന്‍ ആയിമാറി.

ഇന്ത്യ പോലുള്ള രാജ്യങ്ങള്‍, അറബ് രാജ്യങ്ങള്‍ ഇവ പുറമെ ചെരിയൊന്നുമില്ല എന്ന രീതിയില്‍ നിലകൊണ്ടു. ഇവിടാണ് പ്രസിദ്ധമായ, അമേരിക്കയും റഷ്യയും തമ്മിലുള്ള ശീത യുദ്ധം തുടങ്ങുന്നത്. കൊറിയ, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ വീണ്ടും വെടിശബ്ദം കേട്ടു എങ്കിലും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയോടെ റഷ്യയുടെ അമേരിക്കന്‍ ഭൂഖണ്ഡ ആധിപത്യ മോഹം തകര്‍ന്നുവീണു.

ചൈനയും റഷ്യയും കമ്മ്യൂണിസ്റ്റ് സോഷ്യലിസം അടിസ്ഥാനമാക്കി വ്യക്തി സ്വാതന്ദ്ര്യം നിഷേധിച്ചു ഭരണം കെട്ടിപ്പെടുത്തു. റഷ്യ പരസ്യമായി അമേരിക്കയുമായി ഒരു ആയുധ മേധാവിത്വ മത്സരത്തിന് കളം വരച്ചു. . ചൈനയില്‍ കണ്ട അച്ചടക്കം റഷ്യയില്‍ ഭരണനേതാക്കള്‍ക്ക് ഇല്ലാതായി കൂടാതെ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിലവില്‍ വന്ന പുരോഗതിയും സ്വാതന്ദ്ര്യവും കിഴക്കന്‍ രാജ്യ ജനതയെ നിരാശിതരാക്കി ഇവിടെ ഭരണകര്‍ത്താക്കള്‍ അല്ലാതെ പൊതുജനതക്ക് കമ്മ്യൂണിസത്തോടും റഷ്യഓടുമുള്ള വെറുപ്പ് വര്‍ദ്ധിച്ചുതുടങ്ങി .
എന്നാല്‍ ചൈനയില്‍ മാവോയുടെ ഭരണം റഷ്യന്‍ രീതികളില്‍ അസംതൃപ്തരായി ചൈനക്ക് ആ സമയം ആഗോളതല ആധിപത്യ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലായിരുന്നു. സാവധാനം ലെനിന്‍ രീതികമ്മ്യൂണിസത്തില്‍ നിന്നും, ചൈന  മാവോ കമ്മ്യൂണിസത്തിലേക്ക് നീങ്ങി ഈ നീക്കം ഇന്ത്യയിലും എത്തി ഇടതു വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപംകൊണ്ടു.

അമേരിക്ക ചൈനയെ, ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന രീതിയില്‍ അപ്രീതി കാട്ടിയിരുന്നു എന്നതില്‍ കവിഞ്ഞു ഒരു ശത്രു ആയി കണ്ടിരുന്നില്ല. മാവോ മറഞ്ഞ സാഹചര്യത്തില്‍ പിന്നീടു വന്ന  ചൗവന്‍ല്ലായി ഭരണം ചൈനയെ കുറേക്കൂടിഅന്താരാഷ്ട്രീയതലത്തില്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങി കാര്‍ഷിക രംഗത്തെ അഭിവൃദ്ധികൊണ്ടു മാത്രം ജനതയുടെ പട്ടിണി തീരില്ല എന്ന് മനസ്സിലായി വ്യവസായിക രംഗങ്ങളില്‍ പുരോഗതി വരണമെങ്കില്‍ അമേരിക്ക യൂറോപ്പ് ഇവരുമായി ബന്ധം സ്ഥാപിച്ചെങ്കിലേ പറ്റൂ എന്നു  മനസ്സിലായി അമേരിക്കയുമായി നയതന്ത്ര ബന്ധങ്ങള്‍ക്ക്  പ്രസിഡന്‍റ്റ് നിക്‌സന്റെ സമയം തുടക്കം കുറിച്ചു.

അതിനുശേഷം ചൈനയുടെ മുന്നേറ്റം അസൂയാവഹമായിതീര്‍ന്നു.പിന്നീടു വന്ന ഭരണകര്‍ത്താക്കള്‍ ചൈനയെ, വിദേശീയ മുതല്‍ മുടക്കും വ്യവസായങ്ങളും ആകര്‍ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചിന്ധാഗതികളെ ഉപേക്ഷിച്ചു രാഷ്ട്ര നിയന്ധ്രിത മൂലധന വ്യവസ്ഥിതിയിലേയ്ക്ക് നീങ്ങി.കുറഞ്ഞ വേതനവും നിയന്ത്രണം കുറഞ്ഞ തൊഴില്‍ ശാലകളും വിദേശിയ മുതല്‍ മുടക്കുകള്‍ ചൈനയിലേയ്ക്ക് ഒഴുകി.

അടുത്ത ലക്ഷ്യം U N ജനറല്‍ അസ്സംബ്ലിയില്‍ കയറിപ്പറ്റുക ആയിരുന്നു. ചൈനയുടെ ബില്യനില്‍ കൂടിയ ജന സാന്ദ്രതയും റഷ്യ, യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ തുണയിലും ചൈനയെ പ്രതിനിധീകരിച്ചിരുന്ന തൈവനെ പുറത്താക്കി ആസ്ഥാനം പിടിച്ചെടുത്തു.

അതോടെ ആഗോള മേധാവിത്വം സ്ഥാപിക്കല്‍ ചൈനയുടെ ലക്ഷ്യമായി മാറി. മിലിറ്ററിയും ശീഘ്രഗതിയില്‍ വളരുവാന്‍ തുടങ്ങി അണു ആയുധ ശക്തിയായി മാറി. അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഇതൊന്നും ഒരു വലിയ പ്രശ്‌നമായി കണ്ടില്ല ഒരു കാരണം ചൈനയെ ഏഷ്യയില്‍ റഷ്യക്കൊരു വിരുദ്ധ ശക്തിയായിട്ടു കണ്ടു.

ആഗോളതലത്തില്‍ ഇന്നിതാ റഷ്യ പ്രധാന ശക്തി അല്ലാതായിരിക്കുന്നു ആ വിടവ് നികര്‍ത്തുന്നതിനായി ചൈന കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ശ്രമിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ്റായിതിരഞ്ഞെടുക്കപ്പെടുന്നതുവരെ ആ ശ്രമം വളരെ നിര്‍ബാധമായി നീങ്ങിയിരുന്നു ചൈന അമേരിക്കയെ സാമ്പത്തിക തലത്തില്‍ പരാജയപ്പെടുത്തുന്ന പാതയില്‍ നീങ്ങുകയായിരുന്നു.എന്നാല്‍ ട്രംപ് ചൈനയെ തുണച്ചിരുന്ന പലേ വാണിജ്യ വ്യവസ്ഥകള്‍ക്കും മാറ്റങ്ങള്‍വരുത്തി അമേരിക്കക്കും ഉപകാരപ്പെടുന്ന രീതികളില്‍  എന്തു കാരണത്താല്‍ ഈ സമയം ഇതുപോലുള്ള ഒരു മാരക രൂപത്തിലുള്ള വൈറസ് പൊടുന്നനവെ പ്രത്യക്ഷമായി? അതിപ്പോള്‍ കൈവിട്ട് ആഗോളതലത്തില്‍ ലോകജനതയെ ഒട്ടാകെ ബാധിച്ചിരിക്കുന്നു.
 
ആഗോളതലത്തില്‍ സംജാതമായിരിക്കുന്ന ഈ വൈറസ് ആക്രമണം ലോകരാഷ്ട്രങ്ങളെ, ആഗോളവല്‍ക്കരണത്തില്‍നിന്നുംപിന്തിരിപ്പിക്കുന്നു   ആന്തരീക രീതികളിലേയ്ക്ക് നീങ്ങുന്നതിനു പ്രേരിപ്പിക്കുന്നു.ദേശീയത ഒരു പരിധിവരെ നല്ലത് എന്നാലത് മൃഗീയതയിലേയ്ക് മാറരുത്. സ്വന്ധം കാര്യം സിദ്ദാബാദ് ആകരുത്

എന്നുവരികിലും, ഒറ്റപ്പെടല്‍ ചിന്ധാഗതി എല്ലാതലങ്ങളിലും ദോഷമേ വരുത്തിവയ്ക്കു ഒരു രാജ്യവും എല്ലാക്കാര്യങ്ങളിലും സ്വയ പര്യാപ്തത അവകാശപ്പെടുവാന്‍ സാധിക്കുമെന്നു കരുതേണ്ട. അതിര്‍ത്തികള്‍ അടച്ചു മറ്റുള്ളവരെ അകറ്റിനിറുത്തി ഒരു രാഷ്ട്രവും പുരോഗതി കാണില്ല. അമേരിക്ക അതിനൊരു ഉദാഹരണം. ലോകനേതാക്കള്‍ ഒരു സമഷ്ടിതമായ  സഹപ്രവര്‍ത്തനത്തിനു മുതിരേണ്ടതിന്‍റ്റെ ആവശ്യകതയും മുന്നില്‍. ഇവിടാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടു ഡെമോക്രസികളായ ഇന്ത്യയും അമേരിക്കയും മുന്‍നിരയില്‍ വരേണ്ടത് മാര്‍ഗ്ഗങ്ങള്‍ കാണേണ്ടത്.

കോവിഡ് രോഗാണു നശിപ്പിക്കുന്നതിനുള്ള മരുന്ന് താമസിയാതെ കമ്പോളത്തിലെത്തും കൂടാതെ പ്രതിരോധ കുത്തിവയ്പ്പുകളും .അതിനുശേഷവും ജീവിതം മുന്നോട്ടുപോകണം.പരസ്പരം കുറ്റാരോപണങ്ങള്‍ മാറ്റി ആഗോള മേധാവിത്വ ചിന്തകള്‍ വെടിഞ്ഞു  ക്രിയാന്മകമായ രീതികളില്‍ അഭിപ്രായം രേഖപ്പെടുത്തുക പ്രതിവിധികള്‍ കാണുക അതേ  ഒരു പരിപോഷണ മാര്‍ഗം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക