Image

കൊറോണ ഡാറ്റ ഇനി കൈകാര്യം ചെയ്യുക സി ഡിറ്റ്; സ്പ്രിംഗ്‌ളറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 21 May, 2020
കൊറോണ ഡാറ്റ ഇനി കൈകാര്യം ചെയ്യുക  സി ഡിറ്റ്; സ്പ്രിംഗ്‌ളറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ കൊറോണ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്നും സ്പ്രിംഗ്‌ളറിനെ ഒഴിവാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


ഇനി മുതല്‍ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംഗ്‌ളറിന് അവകാശം ഉണ്ടായിരിക്കില്ല. ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം സ്പ്രിംഗ്‌ളര്‍ നശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


സ്പ്രിംഗ്‌ളറുമായി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമെ നിലവില്‍ ഉണ്ടാകൂവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കൊറോണ ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക