Image

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും നാളെ കൊച്ചിയില്‍ എത്തും, വരവ് രണ്ടര മാസത്തിന് ശേഷം, നേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക്

Published on 21 May, 2020
ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും നാളെ കൊച്ചിയില്‍ എത്തും, വരവ് രണ്ടര മാസത്തിന് ശേഷം, നേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക്

കൊച്ചി: ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയി ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും നാളെ കൊച്ചിയിലെത്തും. 


ജോര്‍ദാനില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് കൊച്ചിയിലെത്തുക. നാളെ രാവിലെ പൃഥ്വിരാജിനും സംവിധായകന്‍ ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ മറ്റു 56 പേരും കൊച്ചി അന്താരാഷ്ട്ര വിമാനത്താളവളത്തില്‍ എത്തും.


വിമാനത്തിന്റെ സമയം അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എത്തിയാലുടനെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഹോം ക്വാറന്റൈനിലേക്ക് ഇവര്‍ക്കെല്ലാം പോവേണ്ടി വരും.


 വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനത്തിലാണ് നടനും സംഘവും എത്തുന്നത്. കൊവിഡ് കാലത്ത് പൃഥ്വിരാജും കൂട്ടരും വിദേശത്ത് കുടുങ്ങിയതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ മൂന്നു മാസത്തിലേറെ നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയാക്കി.


മാര്‍ച്ച്‌ രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയത്. മാര്‍ച്ച്‌ 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കുകയും സംഘത്തിന്റെ യാത്ര അനിശ്ചിതത്വത്തിലാകുകയുമായിരുന്നു. പിന്നീട് നാല് തവണ ലോക്ക് ഡൗണ്‍ നീട്ടിയതോടെ യാത്ര ഏറെ വൈകി. 


പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചതോടെയാണ് ഇവര്‍ നാട്ടിലെത്തുന്നത്.

കൊവിഡ് വ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും കൂടുതല്‍ പ്രതിസന്ധിയായി.


 പിന്നീട് ചിത്രീകരണം ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക