Image

തോമസ് ജോണ്‍ പാലനില്‍ക്കുംമുറിയില്‍ (90) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 21 May, 2020
തോമസ് ജോണ്‍ പാലനില്‍ക്കുംമുറിയില്‍  (90) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മലയാളികളിലൊരാളും ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി (ഐ.കെ.സി.സി) പ്രസിഡന്റും ക്‌നാനായ കിഡ്‌സ് ക്ലബിന്റെ സ്ഥാപകനുമായിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണ്‍ (90) ഗാര്‍നര്‍വില്ലില്‍ നിര്യാതനായി. ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ഏറ്റവും വലിയ ബഹുമതിയായ ക്‌നായി തൊമ്മന്‍ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്.

നോര്‍ത്ത് റോക്ക്‌ലാന്‍ഡ് ഹൈ സ്‌കൂളില്‍ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകനായും പ്രവര്‍ത്തിച്ചു. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ ആരംഭകാല പ്രവര്‍ത്തകനും വൈസ് പ്രസിഡന്റും മലയാളം സ്‌കൂള്‍ അധ്യാപനുമായിന്നു ആയിരുന്നു.

സംസ്‌കാരം പിന്നീട്.

ഭാര്യ ത്രേസ്യമ്മ പുന്നത്തുറ ഒഴുകയില്‍ കുടുംബാംഗം.

സഹോദരര്‍: പരേതനായ കുരുവിള ജോണ്‍ പാലനില്‍ക്കും മുറിയില്‍ (ചിക്കാഗോ), പരേതനായ ജോസഫ് ജോണ്‍ പാലനില്‍ക്കും മുറിയില്‍ (കല്ലാര്‍), കാലിഫോര്‍ണിയയിലുള്ള ജേക്കബ് ജോണ്‍ പാലനില്‍ക്കും മുറിയില്‍, റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള മാത്യു ജോണ്‍ പാലനില്‍ക്കും മുറിയില്‍, ഗ്രേസി കാടമുറിയില്‍, ചിക്കാഗോ. നാനുവറ്റിലുള്ള ടുള്‍സി റേസ്‌ടോറന്റ് ഉടമകളിലൊരാളായ ജോണിഷ് മാത്യു സഹോദരപുത്രനാണ്.

ആദ്യ ഭാര്യ നെടുമ്പള്ളില്‍ കുടുംബാംഗം ആനി ജോണിന്റെ നിര്യാണത്തേത്തുടര്‍ന്ന് കോട്ടയം അതിരൂപതയില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം ഏര്‍പ്പെടുത്തിയ പാലനില്‍ക്കുംമുറിയില്‍ തോമസ് ആന്‍ഡ് ആനി ജോണ്‍ സ്‌കോളര്‍ഷിപ്പ് നിരവധി വിദ്യാര്‍ഥികള്‍ക്ക് സഹായമായി. 2002 ല്‍ അക്കാലത്തെ വലിയൊരു തുകയായ 1 കോടി 10 ലക്ഷം രൂപ നല്കിയതിന്റെ പലിശ ഉപയോഗിച്ച് നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയധികം തുക നിക്ഷേപിക്കാന്‍ സന്മനസുകാണിച്ച തോമസ് പാലനില്‍ക്കുംമുറിക്ക് കോട്ടയം അതിരൂപത ആദരാജ്ഞലി അര്‍പ്പിച്ചു. ഏവര്‍ക്കും മാത്രുക ആയ വ്യക്തി ആയിരുന്നു അദ്ദേഹമെന്നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുസ്മരിച്ചു

2012-ലെ അഭിമുഖം താഴെ
തോമസ് ജോണ്‍ പാലനില്‍ക്കുംമുറിയില്‍  (90) ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക