Image

തൃശ്ശൂരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റീന & അനില്‍ പുത്തന്‍ചിറ ന്യൂജേഴ്‌സി

ശ്രീകേഷ് വെള്ളാനിക്കര Published on 22 May, 2020
 തൃശ്ശൂരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റീന & അനില്‍ പുത്തന്‍ചിറ ന്യൂജേഴ്‌സി
 കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറ്റവും ദുരിതത്തിലായ ഒരു വിഭാഗമാണ് കാടിന്റെ മക്കള്‍. നാട്ടിലെത്തി ഭക്ഷണസാധങ്ങള്‍ വാങ്ങാന്‍ പറ്റാതായ വനവാസികളുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞതോടെയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. (WMF) ഇവരുടെ അന്നത്തിന്  പരിഹാരം കാണാന്‍ തീരുമാനിച്ചത്. 

WMF ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി ലിബു, 
സ്റ്റേറ്റ് ചാരിറ്റി കോഡിനേറ്റര്‍ ബദറുദീന്‍ കരിപ്പോട്ടയില്‍, ജില്ലാ കണ്‍വീനര്‍ ബിബിന്‍ സണ്ണി എന്നിവരുടെ ഇടപെടല്‍ ഉണ്ടായതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. തൃശൂര്‍കാരനായ അനില്‍ പുത്തന്‍ചിറയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്‍കി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദിവാസി ഊരുകളിലേയ്ക്ക് പ്രവേശനം ഇല്ലെങ്കിലും വാഴച്ചാല്‍ DFO വിനോദ് സാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആദിവാസി ഊരുകളിലേയ്ക്കുള്ള വിവിധ ഭക്ഷ്യധാന്യങ്ങളും അവശ്യ സാധനങ്ങളുമടങ്ങിയ കിറ്റുകള്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലേയ്ക്ക് എത്തിക്കാനായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിജനമായ വീഥികളിലൂടെ ആനകളും കാട്ടുമൃഗങ്ങളും സഞ്ചരിക്കുന്നതിനിടയിലൂടെയുള്ള യാത്ര സാഹസികതയ്ക്കൊപ്പം സമാനതകളില്ലാത്ത  ഒരനുഭവമായി മാറി.   

WMF ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി ലിബു, തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ബിബിന്‍ സണ്ണി, കോട്ടയം ജില്ലാ കണ്‍വീനര്‍ നോബി. കെ. പി,  സ്റ്റേറ്റ് മീഡിയ കോഡിനേറ്റര്‍ ശ്രീകേഷ് വെള്ളാനിക്കര, എറണാകുളം മെമ്പര്‍മാരായ റഫീഖ് മരയ്ക്കാര്‍, മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അബ്ദുള്ള, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബാലസുബ്രഹ്മണ്യന്‍, എന്നിവരുടെ സാന്നിധ്യത്തില്‍ 26  ആദിവാസികുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി. 

പരിപാടിയ്ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കിയ കേരള സ്റ്റേറ്റ് പ്രസിഡന്റ് സിദ്ധിഖിനും ഗ്ലോബല്‍ & സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും കിറ്റുകള്‍ പാക്ക്‌ചെയ്യാന്‍ സഹായിച്ച റഫീഖ് മരയ്ക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. 

എല്ലാത്തിനും ഉപരിയായി പാവപ്പെട്ട ആദിവാസികളുടെ കോവിഡ് ഉപജീവന കാലത്തിനു കൈത്താങ്ങായി ഫുഡ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ശ്രീമതി. റീന & ശ്രീ. അനില്‍ പുത്തന്‍ചിറ, ത്ൃശൂര്‍ (New Jersey, USA) നന്ദിയോടെ സ്മരിക്കുന്നു. 

ശ്രീകേഷ് വെള്ളാനിക്കര  
സ്റ്റേറ്റ് മീഡിയ കോഡിനേറ്റര്‍ കേരള .

 തൃശ്ശൂരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റീന & അനില്‍ പുത്തന്‍ചിറ ന്യൂജേഴ്‌സി  തൃശ്ശൂരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റീന & അനില്‍ പുത്തന്‍ചിറ ന്യൂജേഴ്‌സി  തൃശ്ശൂരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റീന & അനില്‍ പുത്തന്‍ചിറ ന്യൂജേഴ്‌സി
Join WhatsApp News
ROY C GEORGE 2020-05-23 00:36:01
Very grateful my dear friend. God's hand through you. All blessings flow to you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക