Image

ഒരാഴ്ച മുമ്പ് സാമൂഹിക അകലം ആരംഭിച്ചെങ്കില്‍ യുഎസില്‍ 36,000 ജീവന്‍ രക്ഷിക്കാമായിരുന്നു

അജു വാരിക്കാട് Published on 22 May, 2020
ഒരാഴ്ച മുമ്പ് സാമൂഹിക അകലം ആരംഭിച്ചെങ്കില്‍ യുഎസില്‍ 36,000 ജീവന്‍ രക്ഷിക്കാമായിരുന്നു
അമേരിക്ക ഒരാഴ്ച മുന്‍പ്തന്നെ ലോക്ക് ഡൗണുംസാമൂഹിക അകലം പാലിക്കല്‍ നയങ്ങളുംനടപ്പാക്കിയിരുന്നെങ്കില്‍, കൊറോണ വൈറസ്മരണങ്ങളുംഅണുബാധ കേസുകളുംപകുതിയിലധികം തടയാന്‍ കഴിയുമായിരുന്നുവെന്ന്കൊളംബിയ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ട്. 84% മരണങ്ങളും 82% കേസുകളും തടയാന്‍ കഴിയുമായിരുന്നുവെന്നാണുഎപ്പിഡെമിയോളജിസ്റ്റ് ജെഫ്രി ഷാമന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം അഭിപ്രായപ്പെടുന്നത്.

യുഎസിലെ ആദ്യ കേസ് ജനുവരി അവസാനം വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മാര്‍ച്ച് പകുതിയോടെയാണ്ട്രമ്പ് ഭരണകൂടം കൂട്ടം കൂടല്‍ഒഴിവാക്കാനും യാത്രകള്‍ പരിമിതപ്പെടുത്താനും നിദ്ദേശം നല്‍കിയത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ പോലുംസ്‌കൂളുകള്‍ അടയ്ക്കാന്‍ തുടങ്ങിയത് മാര്‍ച്ച് അവസാനത്തോടെയാണ്. അത് വരെ മേയര്‍ മടിച്ചു നിന്നു

മാര്‍ച്ച് 15 മുതല്‍ മെയ് 3 വരെയുള്ള രോഗ വ്യാപന നിരക്ക് കണക്കാക്കുന്നതിനും സാമൂഹിക അകലം പാലിക്കാത്തതിന്റെആഘാതം നിര്‍ണ്ണയിക്കുന്നതിനുമുള്ളപഠനത്തിനുഎപ്പിഡെമിയോളജിക് മോഡലിംഗ് ആണ് ഉപയോഗിച്ചത്.

മാര്‍ച്ച് എട്ടിന് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ പ്രദേശത്ത് മാത്രം കുറഞ്ഞത് 209,987 കേസുകളും 17,514 കുറവ് മരണങ്ങളുമേ ഉണ്ടാകുമായിരുന്നുള്ളുവെന്ന് പഠനംപറയുന്നു

'മഹാവ്യാധിയുടെ പ്രാരംഭ സമയത്താണ് അണുബാധകള്‍ ഗണ്യമായി വര്‍ധിക്കുന്നത്. അതുകൊണ്ടുതന്നെ വേഗത്തിലുള്ള പ്രതികരണം നിര്‍ണായകമാണ്'

സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളെക്കുറിച്ചുള്ള ഉപബോധപരമായ അവബോധം കാരണംഅണുബാധ അപകടസാധ്യത വര്‍ധിപ്പിക്കുന്നു എന്നും അവര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക