ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇളവ്; നിബന്ധനകള്‍ ഇങ്ങനെ
kazhchapadu
22-May-2020
kazhchapadu
22-May-2020

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡുള്ളവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഇളവ്. ഇന്ത്യന്‍ പൗരന്മാരുടെ വിദേശത്ത് പിറന്ന, ഒസിഐ കാര്‍ഡുള്ള കുട്ടികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്കി.
മ
.jpg)
രണാന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാര്‍ഡുള്ളവരെ തിരികെ വരാന്‍ അനുവദിക്കും. ദമ്ബതികളില്‍ ഒരാള്‍ക്ക് ഒസിഐ കാര്‍ഡും മറ്റൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കില്‍ തിരികെ വരാം. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരാണെങ്കില് അവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്ബോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂണ്‍ 13 വരെ 47 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂള്‍, ഹോച്ചിമിന്‍ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉള്‍പ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ അറിയിച്ചിരുന്നു. 98 രാജ്യങ്ങളില്‍ കഴിയുന്ന 2,59,001 ഇന്ത്യക്കാരാണ് നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments