Image

അസ്ഥികളുടെ ബലക്ഷയം

Published on 27 May, 2012
അസ്ഥികളുടെ ബലക്ഷയം
സ്‌ത്രീകളെ സംബന്ധിച്ച്‌ 50 വയസിനുശേഷം ഏറെ അലട്ടുന്ന പ്രശ്‌നമാണ്‌ നടുവ്‌ വേദന. ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ നടുവേദന കൂടുതലായി കാണപ്പെടുന്നു. അസ്ഥികളില്‍ ഉണ്‌ടാകുന്ന പൊട്ടലും കശേരുക്കളില്‍ അകലം, ഒടിവുകള്‍ എന്നിവയും സംഭവിക്കാറുണ്ട്‌.

വിട്ടുമാറാത്ത നടുവേദന, രാത്രികാലങ്ങളിലെ നടുവേദന, ശാരീരിക ക്ഷീണം, അമിതമായി ഭാരം കുറയുക, വിശപ്പില്ലായ്‌മ, എന്നിവ ഉണെ്‌ടങ്കില്‍ ഉടനെ തന്നെ വിശദമായ പരിശോധനയ്‌ക്കു വിധേയമാകണം. അധികനേരം ഇരിക്കേണ്‌ടിവരുന്ന അവസരത്തില്‍ നടുവിന്റെ കീഴ്‌ഭാഗത്തായി ചെറിയ കുഷ്യനോ, തൂവാലയോ മടക്കിവയ്‌ക്കുക. കഴിവതും നട്ടെല്ല്‌ നിവര്‍ത്തിവയ്‌ക്കുക.

തീരെ മൃദുവായ മെത്തകളും കനം കൂടിയ തലയണകളും ഒഴിവാക്കുക. മലര്‍ന്നു കിടക്കുന്നതും കാല്‍മുട്ടുകള്‍ക്കിടയില്‍ ചെറിയ തലയണ വെയ്‌ക്കുന്നതും നടുവേദന കുറയ്‌ക്കാന്‍ സഹായിക്കും. നടുവേദനയുണെ്‌ടങ്കില്‍ ഭാരം എടുക്കുന്ന അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ദിവസേനയുള്ള വ്യായാമം കാല്‍സ്യം ഗുളികകള്‍, ഹോര്‍മോണുകള്‍, വിറ്റാമിന്‍-ഡി, കാല്‍സിറ്റോണിന്‍ എന്നിവ ചിലരില്‍ ഫലവത്താകാറുണ്‌ട്‌.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക............
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക