Image

കോവിഡിനു പുറമെ ഡെങ്കിപ്പനി പടരുന്നു; ആശങ്കയായി എലിപ്പനിയും

Published on 22 May, 2020
കോവിഡിനു പുറമെ ഡെങ്കിപ്പനി പടരുന്നു; ആശങ്കയായി എലിപ്പനിയും
കേരളത്തില്‍ കോവിഡിനു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു. 2020 ജനുവരി 1 മുതല്‍ മേയ് 20 വരെയുള്ള കണക്ക് പ്രകാരം 18 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. 60 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം ആകെ 20 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെ 128 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും വരാനിരിക്കുന്ന കാലവര്‍ഷവും ഡെങ്കിപ്പനിയുടെ തീവ്രത കൂട്ടാന്‍ സാധ്യതയുണ്ട്.

ഓരോ 3 വര്‍ഷം കൂടുമ്പോഴും ഡെങ്കിപ്പനിയുടെ തീവ്രത കൂടാനാണ് സാധ്യതയെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രഫസര്‍ ഡോ.ബി.പത്മകുമാര്‍ പറയുന്നു. 2017ലാണ് സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഡെങ്കിപ്പനി ബാധയുണ്ടായത്. 2017ല്‍ 21,997 പേര്‍ക്ക് ഡെങ്കിപ്പനി ബാധയുണ്ടാവുകയും 165 പേര്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ 2020ല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ഡെങ്കിപ്പനിക്ക് ഒപ്പം തന്നെ ആശങ്കപ്പെടുത്തിയാണ് എലിപ്പനിയും പടരുന്നത്. ജില്ലയില്‍ ഇതുവരെ 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇത്തവണ 25 വയസ്സുവരെയുള്ള യുവാക്കളിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക