Image

ജൂണ്‍ എട്ടു മുതല്‍ ബ്രിട്ടണിലെത്തുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍

Published on 22 May, 2020
ജൂണ്‍ എട്ടു മുതല്‍ ബ്രിട്ടണിലെത്തുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍


ലണ്ടന്‍: ജൂണ്‍ എട്ട് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടണില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഭരണകൂടം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ചുമത്തും. ബ്രിട്ടണിലേക്ക് മടങ്ങിവരുന്നവര്‍ അടക്കം എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. എവിടെയാണ് ക്വാറന്റൈനില്‍ താമസിക്കുന്നത് അധികൃതരെ അറിയിക്കുകയും വേണം. ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍ ആണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. 

രാജ്യത്ത് വൈറസ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇത് രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനാണെന്നും അവര്‍ പറയുന്നു. രാജ്യത്തെത്തുന്നവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരും ബോര്‍ഡര്‍ അധികൃതരും പരിശോധന നടത്തും. ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സ്വന്തം ചെലവില്‍ കഴിയണമെന്ന് ബോര്‍ഡര്‍ ഫോഴ്‌സ് മേധാവി പോള്‍ ലിങ്കണ്‍ പറഞ്ഞു. 

എന്നാല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ലോറി ഡ്രൈവര്‍മാര്‍, അയര്‍ലണ്ട്, ചാനല്‍ ഐലന്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്. രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അതിര്‍ത്തികള്‍ അടച്ചിട്ടില്ലെന്നും പ്രീതി പട്ടേല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക