Image

ദേവാലയങ്ങൾ തുറക്കുമ്പോൾ (മോൻസി കൊടുമൺ)

Published on 22 May, 2020
ദേവാലയങ്ങൾ തുറക്കുമ്പോൾ  (മോൻസി കൊടുമൺ)

ദേവാലയങ്ങള്‍ ഒരിക്കലും അടക്കുകയില്ല. ഇപ്പോഴും ആരാധന നടക്കുകയും ഓണ്‍ലൈന്‍ വഴി ഏവരും അനുഗ്രഹം പ്രാപിക്കയും ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ശുശ്രൂഷകര്‍ക്കും വൈദികര്‍ക്കും ഈ അവസരത്തില്‍ നന്ദി സമര്‍പ്പിക്കുന്നു. ലോകമെങ്ങും ഭീതി പരത്തി അ ദൃശ്യനായ കൊലയാളി നിരന്തരം വേട്ടയാടി ലോകജനതയെ കൊന്നുതിന്നു കൊണ്ടിരിക്കയാണല്ലോ.

പൂര്‍ണമായ മുക്തി ഇതില്‍ നിന്നും നാം ഇതുവരേയും നേടിയിട്ടില്ല. ലോകം മുഴുവന്‍ ഒരേ സമയം ഒന്നിച്ച് മൂന്നാഴ്ച ലോക്ഡൗണ്‍ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ നാം രക്ഷപെടുമായിരുന്നു.

അതു ചിലപ്പാള്‍ പ്രായോഗികമാണോ എനിക്കറിയില്ല. ഇപ്പോള്‍ അമേരിക്കയില്‍ മരണം ക്രമേണ കുറഞ്ഞിരിക്കുന്നു കാരണം ഹോസ്പിറ്റലില്‍ കിടന്നവര്‍ കുറെ കടന്നുപോയി.

പുതിയ രോഗികള്‍ കുറവായിരിക്കുന്നു. സാമൂഹിക അകലം പാലിക്കാനും കൈ കഴുകാനും മാസ്‌ക് വെയ്ക്കാനും അനാവശ്യ പാര്‍ട്ടികള്‍ക്കു പോകാതിരിക്കാനും നാം പഠിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ കൊറോണ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ ഒരു പരിധി വരെ പലതും പഠിപ്പിച്ചു. പക്ഷെ ജീവിത കാലം മുറി അടച്ചിട്ടു കൈയ്യും കഴുകി ഇരുന്നാല്‍ മുന്‍പില്‍ തിന്നാന്‍ ആരും ഒന്നും കൊണ്ടു തരികയില്ല. കോറന്റേന്‍ പാക്കേജ ്ഒരു പരിധി വരെ ഗവണ്‍മെന്റും നമുക്ക് തരും പിന്നെ എല്ലാ ഖജനാവും ശ്യൂനമാകുകയും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ താറുമാറാവുകയും ചെയ്യും.

ലോക്ഡൗണ്‍ പൂര്‍ണമായ ഒരു പരിഹാരമായിരുന്നില്ല. ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ അഞ്ചു മരണവും അഞ്ഞുറു രോഗികളും മാത്രമായിരുന്ന കണക്ക് ഇപ്പോള്‍ ലോക്ഡൗണ്‍ തീരാറായപ്പോള്‍ ലക്ഷക്കണക്കിന് രോഗികളും രണ്ടായിരത്തില്‍ പരം മരണവുമായി മുന്നേറുന്നു
കേരളം മാത്രം ജാഗ്രത കാണിച്ചതു കൊണ്ടു കാര്യമാകുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവാസികളേയും കുറേനാളത്തേക്ക് പിടിച്ചു നിര്‍ത്തി ക്വോറന്റേന്‍ ചെയ്തു പരിഹാരം കാണാം. ഇത് എത്രനാള്‍ തുടരാന്‍ സാധിക്കും. രാജ്യാന്തര വിമാനസര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ പല രാജ്യങ്ങളില്‍ നിന്നും ്രപവാസികളും വിദേശികളും വരികയും പോവുകയും ചെയ്യും. ടൂറിസവും പ്രവാസിവ രുമാനവും നിന്നു പോയാല്‍ കേരളം വട്ട പൂജ്യം
ഇവിടെ വ്യവസായമില്ല കാര്‍ഷിക ഉല്‍പന്നങ്ങളില്ല ആകെയുള്ളത് ടെക്‌നോപാര്‍ക്കും അല്ലറ ചില്ലറ ഐടി മേഖലയും .

അപ്പോള്‍ അടച്ചുപൂട്ടല്‍കൂടുതല്‍പ്രതിസന്ധിതികളിലെത്തിപാവംജനങ്ങള്‍പട്ടിണികൊണ്ടുമരിക്കും. അപ്പാള്‍ എല്ലാം തുറക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കേണ്ട ആവശ്യമായിരിക്കുന്നു.

കൊറോണയെ ഭയന്നിട്ടു ഇനി കാര്യമില്ല അവന്‍ കുറേ നാള്‍ ഇവിടെ കാണും മരണങ്ങളും കാണും. നമ്മള്‍ നമ്മുടെ ജോലി നോക്കിപ്പോകും .

നമ്മള്‍ അനാവശ്യ കൂട്ടായ്മ ഒഴിവാക്കും നിരന്തരം കൈകള്‍ കഴുകും സാമൂഹിക അകലം പാലിക്കും അങ്ങനെ മര്യാദക്ക ്ജീവിച്ചാല്‍ കാലക്രമേണ അവന്റെയും കഥ കഴിയും.

പക്ഷെ ഇവിടെ ഇതൊക്കെ പാലിക്കപ്പെടാന്‍ ആരോക്കെ തയ്യാറാകും അതാണ ്പ്രശ്‌നം. അടുത്ത മാസം അമേരിക്കയില്‍ എല്ലാ സ്ഥാപനങ്ങളും തുറക്കുമായിരിക്കാം. ബാറുകള്‍ ബീച്ചുകള്‍ നിശാ ക്ലബുകള്‍ നാടക ശാലകള്‍ അങ്ങനെ എല്ലാം.

പക്ഷെ അതെല്ലാം പോകട്ടെ ഇവിടെ ദേവാലയങ്ങള്‍ തുറക്കണമല്ലോ ആദ്യം അവിടം അണുവിമുക്തമാക്കേണ്ടതുണ്ട്.

ദേവാലയങ്ങള്‍ ഇപ്പോഴും തുറന്നു തന്നെയിരിക്കുന്നു ആരാധനയും നടക്കുന്നുണ്ട്. പക്ഷെ പൊതുസമൂഹത്തിന് ആരാധനക്കായി വാതില്‍ തുറന്നിട്ടില്ല. അങ്ങനെ തുറക്കുമ്പോള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എങ്ങനെ ഇതുസാധിക്കും പല പള്ളികളിലും നൂറില്‍പരം ഫാമിലി തന്നെയുണ്ട് . കുറഞ്ഞത് അഞ്ഞൂറ് അംഗങ്ങളെങ്കിലും ഒരു സര്‍വ്വീസില്‍ വരുമ്പോള്‍ ആറ് അടി ാമൂഹിക അകലം പാലിക്കാന്‍ എങ്ങനെ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ദിവസം നാലു സര്‍വ്വീസുണ്ടെങ്കില്‍ കാര്യംഎളുപ്പം. വരുന്നവര്‍ത ീര്‍ച്ചയായും മാസ്‌ക് ധരിക്കേണ്ടതും നിര്‍ബന്ധമാക്കണം. കാരണം ഏറ്റവും കൂടുതല്‍ കൊറോണ പകര്‍ന്നിട്ടുള്ളത് ദേവാലയങ്ങളില്‍ നിന്നുമാണ്
അവിടെ നടക്കുന്ന ഭക്ഷണ സല്‍ക്കാരങ്ങളും പാര്‍ട്ടികളും തല്‍ക്കാലം ഒഴിവാക്കി രോഗം പടരുന്നത് ഒഴിവാക്കണം. വളരെ കൂലംകഷമായി ചിന്തിച്ച് നാം കാര്യങ്ങള്‍ നേരാംവണ്ണം നടത്തിയില്ലെങ്കില്‍ നേടിയതെല്ലാം കൈവിട്ടു പോകും.

അമേരിക്കയില്‍ മാത്രം രോഗികള്‍കുറഞ്ഞു അല്ലെങ്കില്‍ മരണം കുറഞ്ഞുഎന്നത്‌കൊണ്ട് മാത്രം എല്ലാം നേരായി എന്ന ഒരുതോന്നല്‍ നമ്മെ പടുകുഴിയില്‍ കൊണ്ടെത്തിക്കാം . കാരണം മറ്റനേകരാജ്യങ്ങളില്‍ നിന്നും എമിഗ്രന്റായും ടൂറിസ്റ്റുകളായും നിരന്തരം ജനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. മറ്റു പലരാജ്യങ്ങളിലും കൊറോണ നിരന്തരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനിയും കൊറോണയുടെ ഒരു രണ്ടാം വരവിന് നമുക്ക് ത്രാണിയില്ല .

അതിനാല്‍ സാമൂഹിക അകലം പാലിച്ചു നമുക്ക് വിജയംനേടാം. വാക്‌സിന്‍ താമസിയാതെ ദൈവം നമ്മുടെ കരങ്ങളിലെത്തിക്കും തര്‍ക്കമില്ല. എല്ലാ ഹെല്‍ത്ത് വര്‍ക്കേഴ്‌സിനും ഒരിക്കല്‍ക്കൂടി നന്ദിയുടെ പൂച്ചെണ്ടുകള്‍
ദേവാലയങ്ങൾ തുറക്കുമ്പോൾ  (മോൻസി കൊടുമൺ)
Join WhatsApp News
നിരീശ്വരൻ 2020-05-23 00:10:02
മതരസം ഓൺ ലൈൻ വഴിയാണേലും അൽപ്പം ഉള്ളിൽ ചെന്നില്ലെങ്കിൽ ഒരു സുഖവുമില്ല . കുടിക്കു മോനെ കുടിക്ക് . കുടിച്ചു നീയൊക്കെ നിന്റെ ബ്രെയിൻ കത്തിച്ചു കളയുക. വേണ്ടിവന്നാൽ ഹൈഡോക്ക്‌സി ക്ളോറോക്വീനും കുറച്ചു കഴിച്ചുകൊള്ളുക പിന്നെ നീയൊക്കെ അച്ചനും തിരുമേനിയും പറയുന്നതുപോലെ തുള്ളി കളിക്കും . പത്തിലൊന്ന് കൊടുക്കാൻ മറക്കരുത്.അല്ലെങ്കിൽ അവർ പട്ടിണിയായി പോകും . വേറെ ഒരു പണിയും പഠിച്ചിട്ടില്ല .
Jacob Mathew 2021-04-30 13:05:46
This post make sense now in india even it was written way back year ago . Mr Moncy’s view and assumption came true regarding spread of virus 🦠. People neither care or contemplate this type of article or other warnings So india as a whole are anguish and fighting back to get in track of this catastrophic infections decease when world is some what managing and surviving
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക