Image

ഓണ്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

ജിനേഷ് തമ്പി Published on 23 May, 2020
ഓണ്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച്  വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി : കോവിഡ്   മഹാമാരിയുടെ  പശ്ചാത്തലത്തില്‍ സ്‌കൂള്‍   കുട്ടികളും, കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍  വീട്ടിലിരുന്നു ഓണ്‍ലൈന്‍ വഴി റിമോട്ട് ആയി പഠിക്കുകയും, ജോലി ചെയ്യുകയും ചെയുന്ന  സാഹചര്യത്തില്‍,  ഓണ്‍ലൈന്‍   സുരക്ഷാ മാനദണ്ഡങ്ങളും, വൈഫൈ (wifi ), പാസ്സ്വേര്‍ഡ് മുതലായവ സുരക്ഷിതമായി സൂക്ഷികേണ്ട ആവശ്യകതയും, ഓണ്‍ലൈന്‍ ഹാക്കര്‍സില്‍ നിന്നും എങ്ങനെ സുരക്ഷാ കവചങ്ങള്‍ ഒരുക്കാം എന്നതിനെ പറ്റി  വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ്  മെയ് 23 , ശനിയാഴ്ച  എട്ടു മണിക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

സൂം മീറ്റിംഗ് വഴി നടക്കുന്ന ഈ പ്രോഗ്രാമില്‍  സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ അഭിഷേക് രാമചന്ദ്രന്‍ ഗസ്റ്റ് സ്പീക്കര്‍ ആയിരിക്കും.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ടെക്‌നിക്കല്‍ ഫോറമാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്.

ശ്രീജിത്  അരവിന്ദനാണ് മോഡറേറ്റര്‍

WMC  ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , പ്രസിഡന്റ്  ജിനേഷ് തമ്പി , ടെക്‌നിക്കല്‍ ഫോറം പ്രസിഡന്റ്  ഡോ സിന്ധു സുരേഷ് ,  സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ്  മൊട്ടക്കലും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു  

WMC  ഗ്ലോബല്‍ ചെയര്‍മാന്‍  ഡോ എ വി അനൂപ്, ഗ്ലോബല്‍  പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍  എന്നിവര്‍ പരിപാടിക്കു  ആശംസകള്‍ നേര്‍ന്നു

'ഇവന്റസ് നൗ'  പ്രോഗ്രാമിന്റെ  തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി  സംപ്രേക്ഷണം ചെയ്യും

മീറ്റിംഗ് ലോഗിന്‍  ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

ഓണ്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച്  വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക