Image

അഹമ്മദാബാദിലെ മരുന്നുനിര്‍മ്മാണ യൂണിറ്റില്‍ 26 പേര്‍ കൊവിഡ് ബാധ; മൂന്ന് പേര്‍ മരിച്ചു

Published on 23 May, 2020
അഹമ്മദാബാദിലെ മരുന്നുനിര്‍മ്മാണ യൂണിറ്റില്‍ 26 പേര്‍ കൊവിഡ് ബാധ; മൂന്ന് പേര്‍ മരിച്ചു

അഹമ്മദാബാദ്: രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ മരുന്നുനിര്‍മ്മാണ കമ്പനികളില്‍ ഒന്നായ കാഡില ഫാര്‍മസ്യുട്ടിക്കല്‍സില്‍ കൊവിഡ് ബാധ. 26 ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടായി. മൂന്നു പേര്‍ മരണമടഞ്ഞു. വെള്ളിയാഴ്ചയാണ് മൂന്നു പേര്‍ മരിച്ചത്. 

പാക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാള്‍ 59 വയസ്സുള്ള പ്രമേഹ രോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചുണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് ആദ്യം കമ്പനി അടച്ചിരുന്നു. വീണ്ടും തുറക്കാന്‍ ഇരിക്കേയാണ് മൂന്നു പേര്‍ മരണമടയുന്നത്. 

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദേശിക ഭരണകൂടത്തിന്റെ് പങ്കാളിത്തത്തോടെ കമ്പനി അണുവിമുക്തമാക്കുമെന്ന് കാഡില ഫാര്‍മസ്യുട്ടിക്കല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദോല്‍കയ്ക്കു പുറമേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്യോപ്യയിലും കമ്പനിക്ക് യൂണിറ്റുകളുണ്ട്. മരുന്ന് ഉത്പാദനത്തിനുള്ള നിര്‍ണായക ചേരവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കമ്പനിയാണ് കാഡിലയുടേത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക