Image

ശ്രമിക്ക് ട്രെയിന് വഴിതെറ്റി; മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

Published on 23 May, 2020
 ശ്രമിക്ക് ട്രെയിന് വഴിതെറ്റി; മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍


മുംബൈ: കൊവിഡ് ലോക്ഡൗണിനിടെ നാടണയാന്‍ പരക്കംപായുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. മഹാരാഷ്ട്രയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് പോയ ശ്രമിക് ട്രെയിന് വഴിതെറ്റി. യു.പിയില്‍ എത്തേണ്ടതിനു പകരം ട്രെയിന്‍ ചെന്നുനിന്നത് ഒഡീഷയില്‍. തൊഴിലാളികള്‍ക്ക് എത്തിച്ചേരേണ്ട ഗോരഖ്പുരില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ എത്തിയത്. 

വ്യാഴാഴ്ചയാണ് മുംംബെയിലെ വസായിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ആണ് ഒന്നര ദിവസത്തെ യാത്രയ്ക്കിടെ വഴിതെറ്റി റൂര്‍ക്കലയില്‍ എത്തിയത്. ശനിയാഴ്ച രാവിലെ ഉറക്കംവിട്ട് എഴുന്നേറ്റപ്പോഴാണ് യാത്രക്കാര്‍ക്ക് തങ്ങള്‍ അജ്ഞാതമായ ഏതോ സ്ഥലത്ത് എത്തിയതായി അവര്‍ മനസ്സിലാക്കിയത്. ലോക്കോ പൈലറ്റിന് വഴിതെറ്റിയതാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ റൂട്ടില്‍ തിരക്ക് കൂടിയതിനാല്‍ വഴിതിരിച്ചുവിട്ടതാണെന്നാണ് പടിഞ്ഞാറന്‍ റെയില്‍വേയുടെ അവകാശവാദം. യാത്രക്കാരെ വൈകാതെ നാട്ടിലെത്തിക്കുമെന്നും റെയില്‍വേ പറയുന്നു. 

പല ശ്രമിക്ക് ട്രെയിനുകളും വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഹാറിലേക്കുള്ള െട്രയിനുകളും തിരക്ക് പരിഗണിച്ച് റൂര്‍ക്കല വഴിയായിരിക്കും പോകുക. 

അതിനിടെ, യു.പിയില്‍ നിന്നും ബിഹാറിലേക്ക് പോയ മൂന്ന് ശ്രമിക്ക് ട്രെയിനുകളിലെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. അതിര്‍ത്തിയിലാണ് ട്രാക്ക് ഉപരോധിച്ച് പ്രതിഷേധം. ട്രെയിനുകള്‍ 10 മണിക്കൂറിലേറെ വൈകിയെന്നും ട്രെയിനുള്ളില്‍ വൃത്തിഹീനമായ അവസ്ഥായാണെന്നും ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ഉപരോധം. മോശമായ ഭക്ഷണമാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നും ബിഹാറിലേക്ക് വന്ന ട്രെയിനും ഇവിടെ പിടിച്ചിട്ടു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടത്. ഇതോടെ ട്രെയിനില്‍ നിന്നും ഇറങ്ങി പ്രതിഷേധിച്ച യാത്രക്കാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചു. രാത്രി 11 മണിക്ക് എത്തിയ ട്രെയിന്‍ ശനിയാഴ്ച ഉച്ചവരെ യാത്രപുറപ്പെട്ടില്ല. 1500 രൂപ ടിക്കറ്റിനും മറ്റും വാങ്ങിയിട്ട് ഭക്ഷണം പോലും നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. 

അതിനിടെ, ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള െട്രയിനുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതിനിടെ, മഹാരാഷ്ട്രയിലെ ലോക്മാന്യ തിലക് സ്‌റ്റേഷനില്‍ നിന്നൂം തിരുവനന്തപുരത്തേക്ക് അയച്ച ശ്രമിക് ട്രെയിന് കണ്ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ് സ്‌റ്റോപ്പ് അനുവദിച്ചത്. രെട്രയിനില്‍ 1800 യാത്രക്കാരാണുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക