Image

കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസമായി കുടിയന്മാര്‍: രണ്ടാഴ്ച കൊണ്ട് വരുമാനം നൂറുകോടി

Published on 23 May, 2020
കെജ്രിവാള്‍  സര്‍ക്കാരിന് ആശ്വാസമായി കുടിയന്മാര്‍: രണ്ടാഴ്ച കൊണ്ട് വരുമാനം നൂറുകോടി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വരുമാനമെല്ലാം നിലച്ച കെജ്രിവാള്‍  സര്‍ക്കാരിന് ആശ്വാസമായി കുടിയന്മാര്‍. മദ്യവില്‍പ്പന ശാലകള്‍ തുറക്കുകയും നികുതി കുത്തനെ കൂട്ടുകയും ചെയ്തതോടെ രണ്ടാഴ്ച കൊണ്ട് നൂറു കോടി രൂപയാണ് ഇവര്‍ സമ്മാനിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് 70 ശതമാനം നികുതി മദ്യത്തിന് കൂട്ടി മദ്യപാനികളെ പിഴിയുകയാണെന്നും ചിലര്‍ ആരോപിച്ചിരുന്നു. 

എന്നാല്‍ ഇതൊന്നും വക വെക്കാതെയായിരുന്നു വില്‍പ്പന. ഒന്നര മാസത്തോളം ഒരുതുള്ളി പോലും മദ്യം ലഭിക്കാതെ വലഞ്ഞവരെല്ലാം കിട്ടിയ അവസരം മുതലെടുത്ത് മദ്യം വാങ്ങാനെത്തി. ഇതാണ് വരുമാന വര്‍ദ്ധനയ്ക്ക് സഹായകമായത്. 

മദ്യത്തിന് പുറമെ പെട്രോളിനും ഡീസലിനുമുള്ള നികുതിയും മുപ്പത് ശതമാനമാക്കി കൂട്ടിയിരുന്നു. ഏപ്രിലില്‍ 323 കോടി രൂപ നികുതി വരുമാനം ലഭിച്ചിടത്ത് മെയ് ആദ്യ മൂന്നാഴ്ച കൊണ്ട് തന്നെ 600 കോടി രൂപ ലഭിച്ചു. സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് പുറമേ ശനിയാഴ്ച മുതല്‍ 66 സ്വകാര്യ മദ്യശാലകള്‍ കൂടി തുറക്കാനാണ് തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക