Image

പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം കൊവിഡ് രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും

Published on 23 May, 2020
പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം കൊവിഡ് രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഓരോ ദിവസവും ഉയരുമ്ബോള്‍ വൈറസ് കൂടുതല്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നത് സര്‍ക്കാരിനെ കടുത്ത ആശങ്കയിലാക്കുന്നു. രോ​ഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും.


രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുമ്ബോള്‍ 24 മണിക്കൂറിലെ പുതിയ കേസുകള്‍ ശരാശരി രണ്ടായിരമായിരുന്നു. മൂന്നാം ഘട്ടത്തില്‍ ഇത് നാലായിരമായി. നാലാംഘട്ടം ഒരാഴ്ച പിന്നിടുമ്ബോള്‍ ഇത് ശരാശരി ആറായിരത്തില്‍ എത്തി നില്‍ക്കുന്നു. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ അമേരിക്കയും റഷ്യയും ബ്രസീലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍.


330 ജില്ലകളില്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടങ്ങുമ്ബോള്‍ രോഗികളില്ലായിരുന്നു. ഇപ്പോള്‍ ഇതില്‍ പകുതി ജില്ലകളിലും വൈറസ് എത്തി. തൊഴിലാളികള്‍ മടങ്ങുമ്ബോള്‍ ഗ്രാമങ്ങളിലേക്ക് വൈറസ് പടരുന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത വന്‍ഭീഷണി. ഡല്‍ഹി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് എന്നീ അറുപത് ശതമാനം രോഗികളുള്ള അഞ്ചു നഗരങ്ങളില്‍ സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നില്ല.

]

ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് 20 ലക്ഷം ആകുമായിരുന്നു എന്നാണ് ഇന്നലെ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക