Image

രണ്ടുതവണ വിവാഹം മാറ്റി, ഒടുവില്‍ വരന്റെ അടുത്തേക്ക് വധു നടന്നത് 80 കിലോമീറ്റര്‍

Published on 23 May, 2020
രണ്ടുതവണ വിവാഹം മാറ്റി, ഒടുവില്‍ വരന്റെ അടുത്തേക്ക് വധു നടന്നത് 80 കിലോമീറ്റര്‍

ലക്‌നൗ : രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവാഹം മാറ്റിവെച്ചത്. മംഗല്‍പൂര്‍ സ്വദേശിനിയായ ഗോള്‍ഡിയുടെയുംബൈസാപൂര്‍ സ്വദേശിയായ വീരേന്ദ്ര കുമാര്‍ റാഥോറിന്റെയും വിവാഹം ഈ മാസം നാലിനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവച്ചു. 


എന്നാല്‍ പിന്നെയും ലോക്ക് ഡൗണ്‍ നീണ്ടതോടെയാണ് ഇനിയും കാത്തിരിക്കാന്‍ പറ്റില്ലെന്ന് യുവതി പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നടന്നു തുടങ്ങിയ ഗോള്‍ഡി വിയര്‍ത്തൊലിച്ച്‌ വരന്റെ വീട്ടിലെത്തിയതോടെ ഇവര്‍ അമ്ബരന്നു. പെണ്‍കുട്ടിയുടെ നിശ്ചയ ദാര്‍ഢ്യത്തെ ബന്ധുക്കളെല്ലാം അഭിനന്ദിച്ചതിന് പിന്നാലെ ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തി. 


വിവാഹത്തിനായി വരന്റെയടുത്ത് എത്താന്‍ ഈ പെണ്‍കുട്ടി നടന്നത് 80 കിലോമീറ്ററാണ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക