Image

കൊവിഡ്-19: സഊദിയില്‍ വീണ്ടും മലയാളി മരിച്ചു

Published on 23 May, 2020
കൊവിഡ്-19: സഊദിയില്‍ വീണ്ടും മലയാളി മരിച്ചു

ദമാം: സഊദിയില്‍ കോവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് (55) ആണ് മരണപ്പെട്ടത്. കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ ജനറല്‍ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി കൊവിഡ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.


 രണ്ടു തവണ നടത്തിയ കൊവിഡ് പരിശോധനയിലും നെഗറ്റിവ് ആയിരുന്നു ഫലം. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. പതിനാല് വര്‍ഷത്തോളമായി ഇവിടെയുള്ള സാം ഫെര്‍ണാണ്ടസ് ആര്‍ബി ഹില്‍ട്ടണ്‍ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജോസഫൈന്‍. മക്കള്‍: രേഷ്‌മ, ഡെയ്‌സി. 


മുവാസാത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടര്‍ നടപടികള്‍ കെഎംസിസി നേതാവ് ഉസ്മാന്‍ ഒട്ടുമ്മല്‍, കമ്ബനി പ്രതിനിധി ബൈജു ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന് വരുന്നു.


വെള്ളിയാഴ്ച കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) ജുബൈലില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സാം ഫെര്‍ണാണ്ടസിന്റെ വാര്‍ത്തയും പുറത്തു വന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി ജുബൈലില്‍ രണ്ടു മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചത് ഏവരിലും ഞെട്ടലുളവാക്കിയിട്ടുണ്ട്.


ഇതുവരെ മരിച്ച മലയാളികള്‍: മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍, മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57), അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56), മദീനയില്‍ മലപ്പുറം മക്കരപ്പറമ്ബ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59),

മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്ബുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമ്മാമില്‍ മലപ്പുറം നിലമ്ബൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52), ദമാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്ബുള്ളി ബാലന്‍ ഭാസി (60), റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61), റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54),

ദമാമില്‍ കാസര്‍ഗോഡ് കുമ്ബള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59), റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53), ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) എന്നിവരാണ് ഇതുവരെ സഊദിയില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട മലയാളികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക