Image

ഫേസ് ഓഫ് തിരുവല്ല" ഫേസ്ബുക്ക് കൂട്ടായ്മ മടങ്ങിവരുന്ന പ്രവാസികളുടെ ഡയറക്ടറി ഒരുക്കുന്നു

Published on 23 May, 2020
ഫേസ് ഓഫ് തിരുവല്ല"  ഫേസ്ബുക്ക് കൂട്ടായ്മ മടങ്ങിവരുന്ന പ്രവാസികളുടെ ഡയറക്ടറി ഒരുക്കുന്നു

2020 ഏപ്രിൽ 18ന് 10 വയസു തികഞ്ഞ ഫെയ്സ് തിരുവല്ല എന്ന ഫേസ്ബുക്ക് കൂട്ടായ്മ മടങ്ങിയെത്തുന്ന പ്രവാസികളുടെ ഒരു ഡയറക്ടറി ഒരുക്കുന്നു. 

വിവിധ മേഖലകളിൽ പ്രവർത്തിപരിചയം ഉള്ള പ്രവാസികളുടെ പരിചയസമ്പത്ത് തിരുവല്ലയുടെ മുൻപോട്ടുള്ള വികസനത്തിന് പ്രയോജനകരമാകും എന്ന് അഡ്മിനിസ്ട്രേറ്റർ നിബു മാരിട്ട് അഭിപ്രായപ്പെട്ടു. ബംഗാളികളുടെ നമ്പറുകൾ നിറഞ്ഞ ഡയറക്ടറികൾക്ക് ഇനിയെങ്കിലും ഒരു മാറ്റം വരണം എന്ന് പലരും അഭിപ്രായപ്പെട്ടു. 


2010 ൽരണ്ട് അംഗങ്ങളുമായി തുടക്കം കുറിച്ച ഈ കൂട്ടായ്മ ഇന്ന് ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫേസ് ഓഫ് തിരുവല്ലാ ഫൗണ്ടേഷനിലൂടെ  ഇതുവരെ അനേകം കുടുംബങ്ങൾക്ക് നറു  വെളിച്ചം പകരാൻ സാധിച്ചു.


തിരുവല്ലയുടെ ആനുകാലിക പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനായി എന്നും കൂടെ നിൽക്കുകയും അധികാരികളിലെക്ക് അവയെ എത്തിക്കുകയും ചെയ്യുന്നതിൽ ഫേസ് ഓഫ് തിരുവല്ല നിർണായക പങ്കുവഹിക്കുന്നു. 2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ സഹായം എത്തിച്ച ഗ്രൂപ്പുകളിൽ ഒന്നാണ് ഫേസ് ഓഫ് തിരുവല്ല .

 അർഹരായവർക്ക് തയ്യൽ മെഷീൻ നൽകൽ, അർഹരായ കുട്ടികൾക്ക് യൂണിഫോം സ്കൂൾ ഉപകരണങ്ങൾ നൽകൽ, സൗജന്യ പ്രാഥമിക ശുശ്രൂഷ പരിശീലന ക്ലാസുകൾ മാലിന്യനിർമാർജന ക്ലാസുകൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നതിലൂടെ ഫെയ്സ് തിരുവല്ല മറ്റ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. 


ഫേസ് ഓഫ് തിരുവല്ല യുടെ "കേരള കുക്കിംഗ് ക്ലബ്" എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് 
ഇതിനോടകം തന്നെ വ്യത്യസ്തത കൊണ്ട് പ്രശംസ പിടിച്ചു പറ്റി. രണ്ടായിരത്തിലധികം ആളുകൾ ഈ ഗ്രൂപ്പിലേക്ക് ചേർന്നു കഴിഞ്ഞു. 

വൈവിധ്യമാർന്ന പാചക വിഭവങ്ങൾ ഈ കൂട്ടായ്മയിലൂടെ ആളുകൾ പരസ്പരം പരിചയപ്പെടുത്തുന്നു. പാചക മത്സരങ്ങളും, പാചകത്തിന് അറിഞ്ഞിരിക്കേണ്ട നുറുങ്ങ് വിദ്യകളും പരസ്പരം ഷെയർ ചെയ്തു ഒരു ആഘോഷമാക്കി മാറ്റുകയാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മ.

തികച്ചും കുടുംബപ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിലാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മയുടെ രൂപകല്പന എന്ന് ഇതിന്റെ അഡ്മിനിസ്ട്രേറ്റർ ആയ നിബു മാരേട്ട് അറിയിച്ചു.


കൊറോണ വൈറസ് വ്യാപനത്തിന് ഭാഗമായി വീടുകളിൽ ലോക്ഡൗൺ ആയി പോയ ആളുകൾക്ക് പുതിയ വിഭവങ്ങൾ പരിശീലനം ചെയ്യുവാൻ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ സാധിക്കുന്നു എന്ന് മെമ്പേഴ്സിൽ പലരും അറിയിച്ചു.

https://www.facebook.com/groups/Tiruvalla/?ref=share.

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക