Image

അടുത്ത 10 ദിവസത്തിനുള്ളില്‍ 2,600 ശ്രമിക് തീവണ്ടികള്‍കൂടി ഓടിക്കുമെന്ന് റെയില്‍വെ

Published on 23 May, 2020
അടുത്ത 10 ദിവസത്തിനുള്ളില്‍ 2,600 ശ്രമിക് തീവണ്ടികള്‍കൂടി ഓടിക്കുമെന്ന് റെയില്‍വെ

ന്യൂഡല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 പ്രത്യേക ശ്രമിക് തീവണ്ടികള്‍കൂടി ഓടിക്കുമെന്ന് വ്യക്തമാക്കി റെയില്‍വെ. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണിത്. തൊഴിലാളികള്‍ക്കെല്ലാം യാത്രാ സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും എല്ലാവരെയും സ്വന്തം നാടുകളില്‍ എത്തിക്കുന്നതുവരെ ശ്രമിക് തീവണ്ടി സര്‍വീസുകള്‍ തുടരുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് അടുത്ത 10 ദിവസത്തേക്കുള്ള 2600 തീവണ്ടി സര്‍വീസുകള്‍ നിശ്ചയിച്ചത്. 36 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യം ഇതിലൂടെ ഒരുക്കും. മെയ് ഒന്നു മുതല്‍ ഇതുവരെ 2600 ശ്രമിക് തീവണ്ടികളാണ് റെയില്‍വെ ഓടിച്ചത്. 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിച്ചു. അടുത്ത 10 ദിവസത്തിനുള്ളില്‍  600 പ്രത്യേക തീവണ്ടികള്‍കൂടി ഓടിക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക