Image

ഇന്ത്യയില്‍ വാക്സിന്‍ വികസനം ആദ്യഘട്ടത്തില്‍

Published on 23 May, 2020
ഇന്ത്യയില്‍ വാക്സിന്‍ വികസനം ആദ്യഘട്ടത്തില്‍


രാജ്യത്തെ കോവിഡ് വാക്സിന്‍ വികസനം പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ഗവേഷ വിദഗ്ദ്ധരുടെ അഭിപ്രായം. 

ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം സ്വകാര്യ ഗവേഷക സ്ഥാപനങ്ങളും കോവിഡ് വാക്സിന്‍ വികസനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 100കോടി രൂപയാണ് പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നും വാക്സിന്‍ വികസനത്തിനായി വകയിരുത്തിയത്.  

സിഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോട്ടെക്ക് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മിന്‍വാക്സ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ വാക്സിന്‍ ഗവേഷണത്തിലുള്ളതെന്ന് ഫരീദാബാദിലെ ട്രാന്‍സലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗംഗന്‍ദീപ് കാങ് പറഞ്ഞു. ഇതില്‍ മൂന്ന് സ്ഥാപനങ്ങളെ ലോകാരോഗ്യസംഘടന വാക്സിന്‍ വികസനത്തില്‍ ലിസ്റ്റ് 
ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക