Image

പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു

Published on 23 May, 2020
പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചുകൊണ്ടുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളില്‍പ്പെട്ടു പോയ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കാനുളള അവസരം മേയ് 21 വരെ അനുവദിച്ചിരുന്നു. 

ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ മീഡിയം, കോഴ്സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം  ലഭിക്കുന്നതിന് അപേക്ഷിച്ചവര്‍ക്ക് അതത് പരീക്ഷാകേന്ദ്രവും കോഴ്സുകള്‍ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക് പ്രസ്തുത കോഴ്സുകള്‍ നിലവിലുളള വ്യക്തിഗത സ്ലിപ്പ് Centre Allot slip എന്ന ലിങ്കിലൂടെ പ്രിന്റ് എടുക്കാവുന്നതാണ്.

പുതിയ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന് നിലവിലുളള ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സെന്റര്‍ അലോട്ട് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും വിദ്യാര്‍ഥിയ്ക്ക് പരീക്ഷാ ഹാള്‍ടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തില്‍ സെന്റര്‍ അലോട്ട് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരായാല്‍ മതിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക