Image

ജോസഫ് മാത്യുവിന് കേരള ക്ലബ്ബിന്റെ പ്രണാമം

അലന്‍ ചെന്നിത്തല Published on 23 May, 2020
ജോസഫ് മാത്യുവിന് കേരള ക്ലബ്ബിന്റെ പ്രണാമം
മിഷിഗണ്‍: കോവിഡ് എന്ന മഹാമാരി കവര്‍ന്നെടുത്ത മെട്രോ ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോസഫ് മാത്യുവിന്റെ സ്മരണാര്‍ദ്ധം ഡിട്രോയിറ്റിലെ കേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജോണ്‍ ഡി. ഡിങ്കല്‍ വെറ്ററന്‍സ് അഫേര്‍സ് മെഡിക്കല്‍ സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈകൊണ്ടു നിര്‍മ്മിച്ച 300 മികച്ചയിനം മാസ്കുകള്‍ വിതരണം ചെയ്തു. മഞ്ജു ജാക്കുളയാണ് ഈ മാസ്കുകള്‍ നിര്‍മ്മിച്ചത്. ജോണ്‍ ഡി. ഡിങ്കല്‍ വെറ്ററന്‍സ് അഫേര്‍സ് മെഡിക്കല്‍ സെന്ററില്‍ നിന്നും കേരള ക്ലബിന് നന്ദി അറിയിച്ചുകൊണ്ട് സന്ദേശവും കേരള ക്ലബ് പ്രെസിഡന്റിനു ലഭിച്ചു.

കേരള ക്ലബ്ബിന്റെ നേതൃത്വത്തില്‍ മിഷിഗണിലെ വിവിധ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ഭക്ഷണവും മാസ്കുകളും നേരത്തെ വിതരണം ചെയ്തിരുന്നു. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ താളക്രമം തന്നെ ഈ കോവിഡ് കാലം തകിടം മറിച്ചിരിക്കുന്നു. കോവിഡിന് ശേഷം ജീവിതം എങ്ങനെ ക്രമപ്പെടുത്തണം എന്നതിന് സഹായകമായി ഒരു സാമൂഹ്യ ബോധവല്‍ക്കരണ പദ്ധതി കേരള ക്ലബ് രൂപപ്പെടുത്തി നടപ്പാക്കാന്‍ പോകുന്നു. മാസ്കുകളും ഫേസ് ഷീല്‍ഡുകളും ആവശ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കേരള ക്ലബ് പ്രസിഡന്റ് അജയ് അലക്‌സിനെ 2487679451  ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക