Image

സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിന്റെ സ്വർണ്ണമുഖബിംബം ലയിച്ചു (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -9: ദേവി)

Published on 24 May, 2020
സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിന്റെ സ്വർണ്ണമുഖബിംബം ലയിച്ചു (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -9: ദേവി)
സൂര്യരശ്മികൾ സൂര്യകാന്തിപ്പൂവിനോട് പറയാറുള്ള പ്രണയപദങ്ങളാൽ കോർത്തെടുത്ത ഗാനാലാപനം...

ലൈറ്റഹൗസ് എന്ന സിനിമയ്ക്കുവേണ്ടി എം .കെ . അര്‍ജ്ജുനന്‍ സംഗീതംനല്‍കി യേശുദാസ് ആലപിച്ച ഗാനം '' സൂര്യകാന്തിപ്പൂ ചിരിച്ചു ...'' വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍.


സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിന്റെ
സ്വർണ്ണമുഖബിംബം ലയിച്ചു
കാറ്റു കസ്തൂരി വിതച്ചു അതു നിന്റെ
കബരീഭാരത്തെയുലച്ചൂ
മണൽപ്പരപ്പിൽ നിഴലുകൾ പാകി
മാദക നീരദമാലകളൊഴുകി
ഒരു നിഴലായ് ഞാൻ നിൻ പിൻപേയോടി
അതു കണ്ടു കിളിക്കൂട്ടം കളിയാക്കിപ്പാടി
പാടി
കടൽ പുണർന്നു തിര മാറിലണഞ്ഞു
കാമുകനാം തീരമാശകളണിഞ്ഞു
ഒരു കടലായ് നീയെൻ മുന്നിലിളകി
അതു കണ്ടു നിറസന്ധ്യ രാഗാർദ്രയായി
രാഗാർദ്രയായി.
സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിന്റെ സ്വർണ്ണമുഖബിംബം ലയിച്ചു (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -9: ദേവി)
Join WhatsApp News
ജി. പുത്തൻകുരിശ് 2020-05-24 12:22:17
ഗാന രചയിതാവിന്റെ പേരുകൂടി ചേർത്തിരുന്നെങ്കിൽ നന്നായിരുന്നേനെ
രചന 2020-05-25 09:31:13
രചന: ശ്രീകുമാരൻ തമ്പി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക