Image

ഹിമാലയന്‍ ട്രെക്കിംഗ് ആധാരമായ ചിത്രത്തില്‍ കൂള്‍ ലുക്കില്‍ മഞ്ജു; ‘കയറ്റ’ത്തിന്റെ ലുക്ക് പോസ്റ്റര്‍

Published on 24 May, 2020
ഹിമാലയന്‍ ട്രെക്കിംഗ് ആധാരമായ ചിത്രത്തില്‍ കൂള്‍ ലുക്കില്‍ മഞ്ജു; ‘കയറ്റ’ത്തിന്റെ ലുക്ക് പോസ്റ്റര്‍

മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ‘കയറ്റം’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

 റോട്ടര്‍ഡാം ചലചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ ‘എസ്. ദുര്‍ഗ്ഗ’ക്കും 2019ല്‍ വെനീസ് ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ‘ചോല’ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.

‘ജോസഫ്’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. 

സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രു സെല്‍വരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്.

ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കയറ്റത്തിലും കലാസംവിധാനം നിര്‍വഹിച്ചിരുക്കുന്നത്. ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

 ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനീഷ് ചന്ദ്രന്‍ ബിനു നായര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക