Image

ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Published on 24 May, 2020
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്


ദുബായ്: ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ രംഗത്തുണ്ടെന്ന്  ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.  

ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നും ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നുമാണ് ചില ട്രാവല്‍ ഏജന്‍സികളും ഇതുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും യാത്രക്കാരെ ബോധ്യപെടുത്തിയിരിക്കുന്നത്.  നാട്ടിലെത്തിയാല്‍ കഴിയാനുള്ള ക്വാറന്റീന്‍ കേന്ദ്രത്തിനുള്ള പണവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക