Image

വീട്ടില്‍ ചക്ക മഹോത്സവം; 30 നാള്‍ നോമ്പെടുത്ത് ടൊവിനോ തോമസ്

Published on 24 May, 2020
വീട്ടില്‍ ചക്ക മഹോത്സവം; 30 നാള്‍ നോമ്പെടുത്ത് ടൊവിനോ തോമസ്

ലോക്ക്ഡൗണ്‍ കാലത്ത് നടന്‍ ടൊവിനോ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഡയറ്റ് പിന്തുടരുക എന്നത്. ഇതേസമയം തന്നെ നോമ്പ് കാലം ആരംഭിക്കുകയും ചെയ്തു. ഇതോടെ 30 ദിവസം നോമ്പ് നോക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. പണ്ടുമുതലേ പള്ളി പെരുന്നാളും ഓണവും റംസാനുമെല്ലാം ആഘോഷിക്കുന്ന ശീലമുണ്ടായിരുന്നു. മുമ്പ് 27 ദിവസം വരെ നോമ്പ് എടുത്തിരുന്നു. എന്നാല്‍ ഇത്തവണ അത് 30 ആക്കി ഉയര്‍ത്തുകയായിരുന്നു. തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തെ കുറിച്ചും നോമ്പിനെ കുറിച്ചുമെല്ലാം ടൊവിനോ മനസ് തുറക്കുകയാണ്.

ഞാനൊരു ഭക്ഷണ പ്രിയനാണ്. വീട്ടില്‍ ചക്കയുടെ ഉത്സവമായിരുന്നു. പച്ചയും പഴുത്തതുമെല്ലാം ഉണ്ടായിരുന്നു. സീസണില്‍ മാത്രമുണ്ടാകുന്നതായതിനാല്‍ ചക്ക കൊണ്ടുണ്ടാക്കുന്നതൊന്നും വേണ്ടെന്ന് വേക്കാനാകില്ലായിരുന്നുവെന്ന് താരം

അതുകൊണ്ട് തന്നെ ആദ്യ നാളുകളില്‍ തനിക്ക് ഡയറ്റ് പാലിക്കാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു. ബേസില്‍ ജോസഫിന്റെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയുള്ള ഇടവേളയിലാണ് ടൊവിനോ

എന്റെ ശരീരഭാരം കൂടുന്നതായി മനസിലായി. അതോടെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് 30 ദിവസത്തെ നോമ്പ് കാലം ആരംഭിക്കുന്നത്. അങ്ങനെ ഞാന്‍ നോമ്പെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ടൊവിനോ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സഹോദരനും കൂടെ ചേര്‍ന്നു. വൈകിട്ടാകുമ്പോള്‍ ഞാന്‍ രണ്ടു പേര്‍ക്കുമുള്ള ഭക്ഷണമുണ്ടാക്കും. കാര്‍ബോഹൈഡ്രേറ്റ്‌സ് അധികമില്ലാത്ത ഭക്ഷണമായിരുന്നു ഉണ്ടാക്കിയിരുന്നത്. സഹോദരന്‍ ഒപ്പമുണ്ടായിരുന്നത് നന്നായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം താന്‍ സിക്‌സ് പാക്കോ എയ്റ്റ് പാക്കോ അല്ല ലക്ഷ്യം വയ്ക്കന്നത് എന്ന് ടൊവിനോ പറഞ്ഞു. മിന്നല്‍ മുരളിയ്ക്ക് വേണ്ടിയാണ് ശരീരം ഫിറ്റാക്കുന്നത്. മറ്റ് സിനിമകളൊന്നും അത് ആവശ്യപ്പെടുന്നില്ലെന്നും താരം പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക