Image

രാജ്യത്താകെ മരണം 560; മരണ സംഖ്യയില്‍ ന്യു യോര്‍ക്ക് തന്നെ മുന്നില്‍

Published on 24 May, 2020
രാജ്യത്താകെ മരണം 560; മരണ സംഖ്യയില്‍ ന്യു യോര്‍ക്ക് തന്നെ മുന്നില്‍

ഇപ്പോഴും ഏറ്റവും കൂടുതല്‍ മരണം ന്യു യോര്‍ക്കില്‍ തന്നെ.എല്ലാ സ്റ്റേറ്റിലും കൂടി 560 പേര്‍ കൂടി മരിച്ചു. ന്യു യോര്‍ക്കില്‍ 109, ന്യു ജെഴ്‌സിയില്‍ 52, മസച്ചുസെറ്റ്‌സില്‍ 68, ഇല്ലിനോയിയില്‍ 66, മെരിലാന്‍ഡില്‍ 34 പേര്‍ വീതവും മരിച്ചു

വെള്ളിയാഴ്ച 84 ആയിരുന്ന മരണ സംഖ്യ ശനിയാഴ്ച 109 ആയി വര്‍ധിച്ചുവെന്നു ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കോമൊ. അതു പോലെ ആശുപത്രിയിലാകുന്നവരുടെ എണ്ണം 208-ല്‍ നിന്ന് 229 ആയി.

സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെന്നു ഗവര്‍ണര്‍ കോമോ പറഞ്ഞു. സ്റ്റേറ്റില്‍ 360,000-ല്‍ പരം പേരാണു കൊറോണ പോസിറ്റിവ്. 23,391 പേര്‍ രോഗം മൂലം മരിച്ചു. ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗം ബാധിച്ച് 16,469 പേരും കോവിഡ് കാരണമെന്നു കരുതുന്ന 4747 പേരും മരിച്ചു. ആകെ മരണം 21,216.

സ്റ്റേറ്റില്‍പ്രൊഫഷനല്‍ സ്‌പോര്‍ട്ട്‌സിനു പരിശീലനം ആരംഭിക്കാമെന്നു ഗവര്‍ണര്‍ അറിയിച്ചു. അതു പോലെ ചൊവ്വ മുതല്‍ സ്റ്റേറ്റില്‍ മ്രുഗാശുപത്രികള്‍ തുറക്കാം.

ബുധനാഴ്ച തുറക്കുന്ന ലോംഗ് ഐലന്‍ഡില്‍ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ട്രയിനുകള്‍ എന്നും അണുവിമുക്തമാക്കും. ട്രയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തി സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനു സൗകര്യമൊരുക്കും

ന്യു ജെഴ്‌സി
ന്യു ജെഴ്‌സിയില്‍ മരണം 96-ല്‍ നിന്നു 52 ആയി കുറഞ്ഞു.
പുതുതായി 1000-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടതോടെ ആകെ രോഗബാധിതര്‍ 154,000 കഴിഞ്ഞു. 2887 പേര്‍ ആശുപത്രികളിലുണ്ട്. 639 പേര്‍ വെന്റിലേറ്ററില്‍.

ആരാധനാലയങ്ങള്‍ ഇനിയും തുറക്കാറായിട്ടില്ലെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.പള്ളികളില്‍ 25 പേര്‍ക്കു വരെ സര്‍വീസില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അനുമതിയുണ്ട്.

കണക്ടിക്കട്ട്
കണക്ടിക്കട്ടില്‍ 446 പേര്‍ക്ക് കൂടി രോഗബാധ കണ്ടു. 18 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 3963. രോഗബാധിതരുടെ എണ്ണം 40,000 കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക