Image

'പ്രത്യാശ'യുടെ കിരണം അമേരിക്കയില്‍, കൗണ്‍സിലിങ്ങിന് തുടക്കമായി

Published on 24 May, 2020
'പ്രത്യാശ'യുടെ കിരണം അമേരിക്കയില്‍, കൗണ്‍സിലിങ്ങിന് തുടക്കമായി
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനുള്ള മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കം. കോവിഡ് 19-ന്റെ ഭീതിയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന
ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാനസികാരോഗ്യം ഉറപ്പുവരുത്തുകയെന്നതാണ്

ഇതിന്റെ ഉദ്ദേശം. അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള പരിപാടിയുടെ
ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ്
ബാവ തിരുമേനി നിര്‍വഹിച്ചു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന
ആയിരക്കണക്കിനാളുകള്‍ക്ക് പ്രത്യാശയുടെ പുത്തന്‍കിരണങ്ങള്‍ നല്‍കാന്‍ ഈ
ഉദ്യമത്തിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


ചടങ്ങില്‍ ആന്റോ ആന്റണി എം.പി, വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍
ഗോപാലകൃഷ്ണന്‍, ലോക സൈക്യാട്രിക്ക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയി കള്ളിവയല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, മലയാളി ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്, സൈക്കോ തെറാപ്പിസ്റ്റും
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ഡോ.
ജോര്‍ജ് എം. കാക്കനാട്, മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍
ഡോ. ബാബു സെബാസ്റ്റിയന്‍, ഫഌവേഴ്‌സ് ടിവി ന്യൂസ് ചാനലായ 24ന്യൂസിന്റെ
എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.പി. ജയിംസ്, എകെഎംജി ജനറല്‍ സെക്രട്ടറി ഡോ. ഗീത
നായര്‍, തെറാപ്പോ എംഡി സഞ്ജീവ് സര്‍ക്കാര്‍, തെറാപ്പോ ഡയറക്ടര്‍ സന്ദീപ്
പ്രഭാകര്‍, എഎഐഎസ്ഡബ്ല്യു പ്രസിഡന്റ് റോയി തോമസ്, തമ്പി ആന്റണി, ഡോ. ജഗതി നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖര്‍ സംസാരിച്ചു. മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
therappo.com/prathyasa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അനിയന്‍ ജോര്‍ജ്
(908) 337-1289, ഡോ. ജോര്‍ജ് എം. കാക്കനാട്ട് (281) 723-8520, ജോസ്
മണക്കാട്ട് (847) 830-4128, ഡോ. ജഗതി നായര്‍ (561) 632-8920, ബൈജു വറുഗീസ് (914) 349-1559
'പ്രത്യാശ'യുടെ കിരണം അമേരിക്കയില്‍, കൗണ്‍സിലിങ്ങിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക