Image

മഹാരാഷ്ട്ര മന്ത്രി അശോക് ചവാന് കോവിഡ്, കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍

Published on 24 May, 2020
മഹാരാഷ്ട്ര മന്ത്രി അശോക് ചവാന് കോവിഡ്, കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍
മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പരിശോധന ഫലം ലഭിച്ചതോടെ അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. അതേസമയം എവിടെ നിന്നാണ് മന്ത്രിക്ക് രോഗം പിടിപെട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മന്ത്രിയുമായി അടുത്ത് ഇടപഴകിയ കുടുംബാഗംങ്ങള്‍, പേഴ്‌സണല്‍ സ്റ്റാഫ്, അംഗരക്ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ക്വാറന്റീനിലാക്കും

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3041 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50000 കടന്നു. ആകെ മരണം 1635 ആയി ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക