Image

ട്രെയിനില്‍നിന്ന് ഇറങ്ങി ഓടിയവരെ പിടികൂടി നിരീക്ഷണത്തിലാക്കി

Published on 24 May, 2020
ട്രെയിനില്‍നിന്ന് ഇറങ്ങി ഓടിയവരെ പിടികൂടി നിരീക്ഷണത്തിലാക്കി
കാസര്‍കോട്: സിഗ്‌നല്‍ കിട്ടാതെ നിര്‍ത്തിയ സ്‌പെഷല്‍ ട്രയിനില്‍ നിന്ന് ഇറങ്ങി ഓടിയ വരെ പൊലീസ് പിടികൂടി സര്‍ക്കാര്‍ ക്വാറന്‍റീനിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയില്‍ നിന്ന് വന്ന സ്‌പെഷല്‍ ട്രെയിന്‍ സിഗ്‌നല്‍ കിട്ടാതെ ഉപ്പളയില്‍ നിര്‍ത്തിയപ്പോഴാണ് നാലുപേര്‍ ഇറങ്ങി ഓടിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇവര്‍ ഒരു ഓട്ടോയില്‍ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉടന്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയില്‍ കണ്ടെത്തി സര്‍ക്കാര്‍ ക്വാറന്‍റീനിലേക്ക് മാറ്റുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക