Image

'മിന്നല്‍ മുരളി' സെറ്റ് തകര്‍ത്ത സംഭവം: കുപ്രസിദ്ധ ഗുണ്ട കാരി രതീഷും സംഘവും അറസ്റ്റില്‍

Published on 25 May, 2020
'മിന്നല്‍ മുരളി' സെറ്റ് തകര്‍ത്ത സംഭവം: കുപ്രസിദ്ധ ഗുണ്ട കാരി രതീഷും സംഘവും അറസ്റ്റില്‍
കൊച്ചി: ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്‌തു. കാരി രതീഷും സംഘവും ആണ് പോലീസിന്റെ വലയിലായത്. 

കാരി രതീഷും മറ്റ് നാല് പ്രതികളും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവര്‍ത്തകരാണ്. കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് ചിത്രീകരണത്തിനായി ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റ് ഒരുക്കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സംഘം സെറ്റ് അടിച്ചുതകര്‍ത്തത്.

 കൊലപാതക കേസുകളില്‍ പിടിയിലായ ആളാണ് കാരി രതീഷ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂ‍‍‍ഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക