Image

ഉത്രയുടെ മരണം: കുഞ്ഞിനേയും സൂരജിന്റെ അമ്മയേയും കാണാനില്ല; കുട്ടിയുമായി മാറിനില്‍ക്കുന്നതായി സംശയം

Published on 25 May, 2020
ഉത്രയുടെ മരണം: കുഞ്ഞിനേയും സൂരജിന്റെ അമ്മയേയും കാണാനില്ല; കുട്ടിയുമായി മാറിനില്‍ക്കുന്നതായി സംശയം

അടൂര്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ കാണാനില്ല. ഒരു വയസ്സും ഏതാനും മാസവും പ്രായമുള്ള കുഞ്ഞിനെയും ഉത്രയുടെ ഭര്‍തൃമാതാവിനെയുമാണ് കാണാതായത്. കുഞ്ഞിനെ ഇവരുടെ പക്കല്‍ നിന്നും ഏറ്റെടുത്ത് ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറാന്‍ കൊല്ലംശിശു ക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. അഞ്ചല്‍ സി.ഐയ്ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം സൂരജിന്റെ വീട്ടിലെത്തിയ അഞ്ചല്‍, അടൂര്‍ പോലീസ് സംഘങ്ങളാാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായി കണ്ടെത്തിയത്. കുഞ്ഞിനെ ഇവര്‍ മറ്റെവിടേക്കോ മാറ്റിയതാകാമെന്ന് പോലീസ് പറയുന്നു. 

ക്രിമിനല്‍ സ്വഭാവമുള്ള ഇവരുടെ കുടുംബത്തില്‍ കുഞ്ഞ് വളരുന്നത് ശരിയല്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് കുടുംബം ശിശു ക്ഷേമസമിതിയെ സമീപിച്ചത്. 

Join WhatsApp News
പൊങ്ങില്ല മക്കളെ! 2020-05-25 18:58:05
പന്ത്, പാമ്പ്‌, പഴംതുണി എന്ന മട്ടില്‍ ആണ് കേരള പോലിസിന്‍റെ ആക്ഷന്‍ & റിയാക്ഷന്‍- ഉത്രയെ കടിച്ച പാമ്പിന്റെ അമ്മവഴിയിലുള്ള അമ്മാവൻ പാമ്പിനെ വരെ കേരളാ പോലീസ് മിനിറ്റുവച്ച് സകല തെളിവുകളും അടക്കം പൊക്കും. പക്ഷെ പാമ്പ് കത്തോലിക്കാ പുരോഹിതൻ ആണെങ്കിലോ...? നനഞ്ഞ പഴംതുണി പോലെ!- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക