Image

പൊന്‍പുലരി (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 26 May, 2020
പൊന്‍പുലരി (കവിത: ദീപ ബിബീഷ് നായര്‍)
കതിരവനുണര്‍ന്നതിരാവിലേ കണികാണാന്‍
കാഞ്ചന രശ്മികള്‍ തൂകിക്കൊണ്ടേ

ഗിരി മുകളിലൊളിചിന്നി മെല്ലെയുണര്‍ത്തുവാനവനിയില്‍ പ്രകാശം പരത്തുവാനായ്

ഇളംമഞ്ഞുവാരിപ്പുതച്ചവളുറക്കമാണലസ്യവതിയായ് പുലര്‍വേളയില്‍

ചെറുചൂടുതിരുമാഅരുണകിരണങ്ങളില്‍ നിദ്രതന്നായങ്ങളില്‍നിന്നുമവളുണര്‍ന്നു

പുലരിയെ സ്വാഗതമോതിയുണര്‍ത്തുമാ ഖഗ കാഹളങ്ങളുണര്‍ത്തി ചെമ്മേ

പ്രകൃതിയെ സുന്ദരിയാക്കുമീ വേളയില്‍
ഉണരുന്നു മന്ത്രധ്വനികളകലെയായ്

നയന മനോഹരമാകുന്നു കാഴ്ചകള്‍
ശബ്ദമുഖരിതമാകുന്നു വീഥികള്‍ 

പുതിയൊരു പുലരിയെ ദാനമായ് കിട്ടുന്ന നാമീ മണ്ണിലെ ഭാഗ്യവാന്മാര്‍ !



പൊന്‍പുലരി (കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക