Image

വെടിവയ്പിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയുടെ ഒന്നാം ജന്മദിനമാഘോഷിച്ച് എൽ പാസോ

പി.പി.ചെറിയാൻ Published on 26 May, 2020
വെടിവയ്പിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയുടെ ഒന്നാം ജന്മദിനമാഘോഷിച്ച് എൽ പാസോ

ടെക്സസ് :- 2019 ഓഗസ്റ്റ് 3 ന് ടെക്സസ് എൽ പാസോ വാൾമാർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആൻഡ്രെ - ജോർദാൻ ദമ്പതികളുടെ മകൻ പോൾ ഗിൽബർടിന്റെ ഒന്നാം ജന്മദിനം എൽ പാസോ കമ്യൂണിറ്റി ആഘോഷമാക്കി.
മാതാപിതാക്കൾ കൊല്ലപ്പെടുമ്പോൾ  3 മാസം മാത്രം പ്രായമുണ്ടായിരുന്ന പോൾ ഗ്രാന്റ് പേരന്റ്സിന്റെ കൂടെയാണ് കഴിയുന്നത്.
മാതാപിതാക്കൾ ജീവിച്ചിരുന്നുവെങ്കിൽ നടത്തുമായിരുന്ന ജന്മദിനാഘോഷങ്ങളെക്കാൾ അതിഗംഭീരമായിട്ടാണ് കുടുംബാംഗങ്ങളും സ്നേഹിതരും മെയ് 23 ശനിയാഴ്ച ആഘോഷിച്ചത്. മാതാപിതാക്കൾ നഷ്ടപ്പെട്ടുവെങ്കിലും സമൂഹം ഒറ്റക്കെട്ടായി കുട്ടിക്കൊപ്പം ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആഘോഷം .
മനോഹരമായി അലങ്കരിച്ച മോട്ടോർ ബൈക്കുകളും നൂറ് കണക്കിന് ആളുകളുമാണ് ജന്മദിനാഘോഷ പരേഡിൽ പങ്കെടുത്തത്.
വാൾമാർട്ടിൽ വെടിവയ്പുനടത്തിയ അക്രമിയിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ അമ്മ ജോർദ്ദൻ കുട്ടിക്കു ചുറ്റും വലയം തീർത്തു.ലക്ഷ്യബോധമില്ലാതെ വെടിയുണ്ടകൾ പായിച്ച് മുന്നോട്ടു നീങ്ങിയ അക്രമി ജോർഡനു നേരെ തോക്കു ചൂണ്ടുന്നത് കണ്ട ജോർഡന്റെ ഭർത്താവും കുട്ടിയുടെ പിതാവുമായ ആഡ്രെ ജോർഡനും ഷൂട്ടറിനുമിടയിൽ ചാടി വീണു. പക്ഷേ, അക്രമിയുടെ തോക്കിൽ നിന്നു പാഞ്ഞു വന്ന വെടിയുണ്ട ആഡ്രെയുടെ ശരീരത്തിലൂടെ തുളച്ചു കയറി പുറത്തെത്തി ജോർഡന്റെ മേലും പതിച്ചു.ഇരുവരുടെയും ജീവൻ വെടിയുണ്ട കവർന്നു.23 പേരാണ് അന്നത്തെ വെടിവയ്പിൽ കൊല്ലപ്പെട്ടത്.പ്രതി പാട്രിക്ക് ക്രൂ സിസ് ഹേറ്റ ക്രൈംസ് ഉൾപ്പെടെ 98 ചാർജ്ജുകൾ ചുമത്തപ്പെട്ട് ശിക്ഷ കാത്തു കഴിയുകയാണ്.
വെടിവയ്പിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയുടെ ഒന്നാം ജന്മദിനമാഘോഷിച്ച് എൽ പാസോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക