Image

കോവിഡ്-19 അത്ഭുത ഔഷധ വില്പന ഫെഡറല്‍ അധികാരികള്‍ തടഞ്ഞു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 26 May, 2020
കോവിഡ്-19 അത്ഭുത ഔഷധ വില്പന ഫെഡറല്‍ അധികാരികള്‍ തടഞ്ഞു. (ഏബ്രഹാം തോമസ്)
കോവിഡ്-19 നുള്ള 'മിറക്കിള്‍ ക്യൂയര്‍' ടെക്‌സസിലെ സള്‍ഫര്‍ സ്പ്രിംഗ്‌സിലെ ജെനീസസ് സെക്കന്‍ഡ് ചര്‍ച്ച് ഓഫ് ഹെല്‍ത്ത് ആന്റ് ഹീലിംഗ് വില്പന് നടത്തി വന്നിരുന്നത് നിര്‍ത്താന്‍ യു.എസ്.ഫുഡ് ആന്‍ഡ ഡ്രഗ് അഡ്മിനിസ്‌ട്രേഷനും(എഫ്ഡിഎ) ഫെഡറല്‍ ട്രേഡ് കമ്മീഷനും ഒരു യു.എസ്. ഡിസ്ട്രിക്ട് ജഡ്ജും ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഈ ഓര്‍ഡറുകളോട് സഹകരിക്കുവാന്‍ ചര്‍ച്ച് തയ്യാറായിട്ടില്ല.

ചര്‍ച്ച് വില്‍ക്കുന്ന മിറക്കിള്‍ മിനറല്‍ സൊല്യൂഷന്‍(എംഎംഎസ്) പവിത്രമായ കൂദാശയാണെന്നും കോടതി ഉത്തരവുകള്‍ ഇതിന് ബാധകമല്ലെന്നും ചര്‍ച്ച് അവകാശപ്പെട്ടു. എംഎംഎസ് ചര്‍ച്ച് തന്നെ വില്‍ക്കുന്ന ആക്ടിവേറ്റര്‍ ഡ്രോപ്‌സുമായി ചേര്‍ക്കുമ്പോള്‍ അപകടകരമായ ഭവിഷ്യത്തുകള്‍(മരണം ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍)ക്ക് കാരണമാകും എന്ന് കോടതി നല്‍കിയ ഓര്‍ഡറില്‍ പറയുന്നു.
ജെനീസസ് സെക്കന്‍ചര്‍ച്ച് എഫ്ഡിഎയും എഫ്ടിസിയും ക്രിമിനലുകളാണെന്നാരോപിച്ച് തിരിച്ചടിച്ചു. ഈ നടപടി നിയമ വിരുദ്ധമാണ്. ഉത്തരവാദികളായവര്‍ യഥാര്‍ത്ഥനിയമ(ഇത് എപ്പോഴും ധാര്‍മ്മികമായിരിക്കും)ത്തിന്റെയും ദൈവത്തിന്റെയും ശിക്ഷ ഏറ്റുവാങ്ങും, കേസ് ഇന്ന് തന്നെ ഡിസ്മിസ് ചെയ്യൂ. എന്നാല്‍ എല്ലാം പൊറുക്കപ്പെടും, ചര്‍ച്ച് മേധാവിമാര്‍ക്ക് ഗ്രേനന്‍ ഒരു ഇമെയിലില്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.

ഗ്രേനന്റെ ഒരു അനുയായി, ഏള്‍ബി ഹാള്‍ രണ്ട് വെബ്‌സൈറ്റുകളിലൂടെ വില്പന നടത്തുകയായിരുന്നു. അറ്റ്‌ലാന്റീസ് ഹീലിംഗ് സെന്ററും പ്യുര്‍ലി വിംഗ് സ്റ്റോറും. രണ്ടിനും ഹോപ്കിന്‍ സ്‌കൗണ്ടിയിലെ സള്‍ഫര്‍സ്പ്രിംഗ്‌സ് വിലാസമാണ് ഉള്ളത്. ഹാള്‍ അവകാശപ്പെടുന്നത് താന്‍ ജെനീസിസ് സെക്കന്‍ഡ് ചര്‍ച്ചിന്റെ ഒരു മിനിസ്റ്റര്‍ ആണെന്നാണ്. അയാളുടെ ഓണ്‍ലൈന്‍ സ്‌റ്റോറാണ് പ്രൊവൈഡര്‍ എന്നും പറയുന്നു.
പ്യുയര്‍ ലിവിംഗ് സ്റ്റോര്‍ വെബ്‌സൈറ്റ് ഇപ്പോഴും ഓപ്പണ്‍ ആണ്. ഇതിന്റെയും അററ്‌ലാന്റീസ് ഹീലിംഗ് സെന്ററിന്റെയും വെബ്‌സൈറ്റുകള്‍ ഒരു പോലെയാണ്. വില്‍ക്കുന്ന ഉല്‍പന്നങ്ങളും ഒന്നു തന്നെ. ഈ വെബ്‌സൈറ്റ ഈയിടെ താല്‍ക്കാലികമായി പൂട്ടുകയാണെന്ന് അറിയിച്ചു. ജെനീസസ് സെക്കന്‍ഡ് ചര്‍ച്ച് കോമണ്‍ലോയ്ക്ക്; വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കൊമ്മേഴ്‌സിയല്‍ ലോയ്ക്ക് വിധേയമായിട്ടല്ലെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഹാളും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.

ഇത് ഭീതി ജനിപ്പിക്കുന്നു. ചിലര്‍ പരസ്യങ്ങളില്‍ വീണേക്കാം. എന്റെ നഗരം സംസ്ഥാനം ഒട്ടാകെയുള്ള അടച്ചു പൂട്ടലില്‍ വിഷമിക്കുകയാണ്. അതിന് മുകളിലാണ് ഒരു വ്യാജവൈറസ് ഔഷധം വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഒരു അത്ഭുത ഔഷധം വൈറസിന് മറുപടിയായി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ ഇതുപോലെ ഒരു കാര്യം ചെയ്യുന്നത് ശരിയല്ല, സള്‍ഫര്‍ സ്പ്രിംഗ്‌സ് മേയര്‍ ജോണ്‍ സെല്ലേഴ്‌സ് ഡാലസില്‍ നിന്നും 80 മൈല്‍ കിഴക്കുള്ള നഗരമാണ് സള്‍ഫര്‍ സ്പ്രിംഗ്‌സ്.
കഴിഞ്ഞ കുറെ ആഴ്ചകളായി ബിസിനസ് തകൃതിയായി നടക്കുന്നതിന്റെ സൂചനകള്‍ ഹാളിന്റെ വെബ്‌സൈറ്റില്‍ കാണാമായിരുന്നു. സെയില്‍സ് വര്‍ദ്ധിച്ചതിനാല്‍ ഓര്‍ഡറുകള്‍ പ്രോസസ്  ചെയ്യുന്നതിനും ഷിപ്പിംഗിനും അഞ്ചു ദിവസത്തെ താമസം ഉണ്ടായിരിക്കുന്നു. ഈ നിര്‍ണ്ണായക ഘട്ടം തരണം ചെയ്യും. ജനങ്ങള്‍ ഉണര്‍ന്നു വരികയാണ്, അറിയിപ്പ് തുടര്‍ന്ന് പറഞ്ഞു.

സാധാരണ കാണാറുള്ളതുപോലെയുള്ള ഡിസ്‌ക്ലെയിമര്‍ ഇവിടെയുമുണ്ട്- ഈ ഉത്പന്നങ്ങള്‍ മരുന്നുകളല്ല. ഇവ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തുവാനോ ചികിത്സിക്കുവാനോ ഭേദപ്പെടുത്തുവാനോ മരുന്ന് നിര്‍ദ്ദേശിക്കുവാനോ ഉള്ളവയല്ല; ഞങ്ങളുടെ ഒരു സേവനമോ ഉത്പന്നമോ ഒരു ട്രെയിന്‍ഡ് മെഡിക്കല്‍ പ്രാക്ടീഷ്ണറുടെ ശുശ്രൂഷയ്‌ക്കോ ഉപദേശത്തിനോ പകരമാവാന്‍ ഉദ്ദേശിച്ചുള്ളതല്ല. ആരോഗ്യപരമായ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ല. ദയവായി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. ഞങ്ങളുടെ ഉത്പന്നങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്.

ആരോഗ്യ വിദഗ്ദ്ധര്‍ എം.എം.എസ്. ഇന്‍ഡസ്ട്രിയല്‍ സ്‌ട്രെംഗ്തുള്ള ബ്ലീച്ചാണെന്ന് പറയുന്നു.

കോവിഡ്-19 അത്ഭുത ഔഷധ വില്പന ഫെഡറല്‍ അധികാരികള്‍ തടഞ്ഞു. (ഏബ്രഹാം തോമസ്)
Join WhatsApp News
Election Fraud 2020-05-26 05:41:42
Donald Trump staffer found guilty of 10 counts of election fraud. A man who worked on Donald Trump’s campaign in Michigan has been found guilty on 10 counts of election fraud. Brandon Hall, a political activist, forged signatures on petition forms in 2012 and now faces up to five years in prison. The 27-year-old from Grand Haven, along with his friend Zachary Savage, forged signatures in support of judicial candidate Chris Houtaling.
Media Ban 2020-05-27 20:25:58
Trump to sign executive order tomorrow regarding social media; no further details released - On the flight back from Florida, WH press secretary told reporters on Air Force One Trump plans to sign an executive order aimed at social media companies. WH says the exec order will be signed Thursday.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക