Image

ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക്‌ കൈമാറി

Published on 26 May, 2020
ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക്‌ കൈമാറി

കൊല്ലം; അഞ്ചലില് ഭര്‍ത്താവ് പാമ്ബിനെകൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തുവീട്ടുകാര്‍ക്ക് കൈമാറി. 


ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല് പോലീസ് സംഘമാണ് ഭര്‍ത്താവ് സൂരജിന്റെ മാതാപിതാക്കളില്നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മക്കും കൈമാറുകയായിരുന്നു. അഞ്ചല് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കുഞ്ഞിനെ അവര്‍ ഏറ്റുവാങ്ങിയത്.

ഉത്രമരിച്ചശേഷം കുഞ്ഞിനെ സൂരജിശന്റ വീട്ടിലേക്ക് സൂരജിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടേത് കൊലപാതകം ആണെന്ന് സംശയമുയര്‍ന്നപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ഉത്രയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്ക്ക് കൈമാറാന് ശിശുക്ഷേമ സമിതി ഉത്തരവിട്ടു. 


എന്നാല് രാത്രി അടൂര് പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട് സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവന്നത്.

അതേസമയം ഉത്രയെ കടിച്ച പാമ്ബിനെ പോസ്റ്റ് മോര്‍ട്ടം നടത്തി. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണ് കടിച്ചത് എന്ന് തെളിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക