Image

കൊവിഡ് ചികിത്സയ്ക്ക് ചെലവുകുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച് യു എസിലെ ഇന്ത്യന്‍ ദമ്ബതികള്‍

Published on 26 May, 2020
കൊവിഡ് ചികിത്സയ്ക്ക്  ചെലവുകുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച് യു എസിലെ ഇന്ത്യന്‍ ദമ്ബതികള്‍

വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയില്‍ ചെലവുകുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ചെടുത്ത് യു എസിലെ ഇന്ത്യന്‍ ദമ്ബതികള്‍ . 


ചെലവുകുറഞ്ഞ പോര്‍ട്ടബിള്‍ എമര്‍ജന്‍സി വെന്റിലേറ്ററാണ് ഇവരുടെ കണ്ടുപിടുത്തം. വന്‍തോതില്‍ നിര്‍മ്മാണ ഘട്ടത്തിലായിരിക്കുന്ന ഈ വെന്റിലേറ്ററുകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഏറെ സഹായകമായിരിക്കും.


ജോര്‍ജിയ ടെക്‌സ് ജോര്‍ജ് ഡബ്ല്യൂ വുഡ്‌റഫ് സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ആയ ദേവേഷ് രാജനുംഭാര്യയും അറ്റ്ലാന്റയില്‍ ഫാമിലി ഫിസിഷ്യനുമായ കുമുദ രഞ്ജനും ചേര്‍ന്നാണ് വെന്റിലേറ്റര്‍ രൂപകല്പന ചെയ്തത്. മൂന്നാഴ്ച മുന്‍പ് ആദ്യ മാതൃക തയ്യാറാക്കി.


വന്‍തോതില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ 100 ഡോളര്‍ ചെലവേ ഈ വെന്റിലേറ്ററിന് വരൂ എന്ന് ഇവര്‍ പറയുന്നു.


 500 ഡോളറിന് വിറ്റാല്‍ പോലും വലിയ ലാഭം മാര്‍ക്കറ്റില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കും. ഇതേ മാതൃകയിലുള്ള വെന്റിലേറ്ററിന് യു.എസില്‍ ശരാശരി 10,000 ഡോളര്‍ വിലയുണ്ടെന്നും ദേവേഷ് രഞ്ജന്‍ പറഞ്ഞു.


അതേസമയം, തങ്ങളുണ്ടാക്കിയ ഐസിയു വെന്റിലേറ്റര്‍ അല്ലെന്നും അവ കൂടുതല്‍ പരിഷ്‌കൃതവും ചെലവേറിയതാണെന്നും ദേവേഷ് രഞ്ജന്‍ പറഞ്ഞു. ഓപണ്‍ എയര്‍വെന്റ് ജിടി എന്നറിയപ്പെടുന്ന  ഈ വെന്റിലേറ്റര്‍ ഉപയോഗിച്ച്‌ ശ്വാസതടസ്സം നേടിരുന്ന ഏതു രോഗിക്കും ശ്വസനം എളുപ്പമാക്കാം.


ബിഹാറിലെ പട്‌ന സ്വദേശിയാണ് ദേവേഷ്. ട്രിച്ചി റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദവും മാഡിസണ്‍ വിസ്‌േകാന്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പി.എച്ച്‌ഡി.യും നേടി. 


ജോര്‍ജിയ ടെക്‌സ് ജോര്‍ജ് ഡബ്ല്യൂ വുഡ്‌റഫ് സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്തുവരികയാണ്.


റാഞ്ചി സ്വദേശിനി കുമുദ ആറു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതാണ്. ന്യുജഴ്‌സിയിലണ് മെഡിക്കല്‍ പഠനം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക