Image

ജര്‍മനിയില്‍ ലോക്ഡൗണിനെതിരേ വീണ്ടും പ്രതിഷേധം, പോലീസുമായി ഏറ്റുമുട്ടി

Published on 26 May, 2020
ജര്‍മനിയില്‍ ലോക്ഡൗണിനെതിരേ വീണ്ടും പ്രതിഷേധം, പോലീസുമായി ഏറ്റുമുട്ടി
ബര്‍ലിന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ കഴിഞ്ഞ ശനിയാഴ്ച വിവിധ നഗരങ്ങളില്‍ വീണ്ടും പ്രകടനങ്ങള്‍ നടന്നു. ബര്‍ലിന്‍, മ്യൂണിക്ക്, സ്റ്റ്യുട്ട്ഗാര്‍ട്ട്, ന്യൂറല്‍ബര്‍ഗ് തുടങ്ങിയ ഒരു ഡസനിലധികം പ്രധാന നഗരങ്ങളില്‍ പ്രതിഷേധകര്‍ സംഘടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള  കയ്യേറ്റമാണെന്ന് പ്രകടനക്കാര്‍ ആരോപിച്ചു. കോടതിയില്‍ ഇത് ചോദ്യം ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

പല സ്ഥലത്തും പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ആത്മ സംയമനം പാലിച്ചതുകാരണം പ്രതിഷേധ  പ്രകടനങ്ങള്‍ സമാധാനപരമായി നടന്നു.

മാസ്ക് ധരിക്കാതെയും, സമൂഹ അകലം പാലിക്കാതെയും നടന്ന പ്രകടനങ്ങള്‍ പൊലീസിന് തലവേദനയായി. പ്രകടനക്കാരെ കൈകാര്യം ചെയ്യുമെന്നുള്ള ആഭ്യന്തരമന്ത്രി സീഹോഫറുടെ മുന്നറിയിപ്പ് പ്രകടനക്കാര്‍ വക വച്ചില്ല. ഇതിനിടയില്‍ ഇനി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി സഫാന്‍ സൂചന നല്‍കി. ഏതു അസുഖത്തിനായാലും ഇനി രോഗികള്‍ കൊറോണ ടെസ്റ്റിന്  വിധേയമാകണം. ഇതിനുള്ള നടപടി അടുത്ത ആഴ്ച നിലവില്‍ വരും എന്നു മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇന്നലെ ബര്‍ലിനിലെ ഒരു കത്തോലിക്ക പള്ളി, റംസാന്‍ പ്രമാണിച്ച് ഇസ്‌ലാം വിശ്വാസികള്‍ക്കായി ആരാധന നടത്താന്‍ തുറന്നു കൊടുത്തു. ജര്‍മനിയിലെ 820 ലക്ഷം ജനസംഖ്യയില്‍ 42 ലക്ഷം പേര്‍ ഇസ്‌ലാം വിശ്വാസികളാണ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ബാബ്റ്റിസ് ദേവാലയത്തിലെ ആരാധനയില്‍ പങ്കെടുത്ത 107 പേര്‍ക്ക്  കോവിഡ് ബാധ സ്ഥിരീകരിച്ചു.

ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച ഏഴു പേര്‍ കോവിഡ് ബാധിതരായി. ജര്‍മനിയിലെ പുതിയ കണക്ക് പ്രകാരം 9100 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മരണസംഖ്യ 8257 പേര്‍ വിവരം പുറത്തു വിട്ടത് പ്രമുഖ വൈറോളജി ലാബായ റോബര്‍ട്ട് കോഹ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക