Image

പൃഥ്വിരാജിന്റെ  രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

Published on 26 May, 2020
പൃഥ്വിരാജിന്റെ  രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

സംവിധായകന്‍ ബ്‌ളസിയുടെ പുതിയ ചിത്രമായ ആടുജീവിതത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ മേക്കോവറിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ഞെട്ടുകയാണ് ആരാധകര്‍. താടിയും മുടിയും വളര്‍ത്തി മെലിഞ്ഞുണങ്ങിയ ഒരു ഒരു മനുഷ്യരൂപം. ആടുജീവിതത്തിലെ നജീബാകാന്‍ വേണ്ടി അപകടകരമാം വിധം ശരീരഭാരം കുറച്ചെന്ന് താരം ഫേസ്ബുക്കിലൂടെ കുറിച്ചു. ഒരു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണത്തിന്റെയും ഫലമായി ശരീരം സുരക്ഷിതമായ അവസ്ഥയിലെത്തിയതായി പൃഥ്വിരാജ് പറഞ്ഞു. ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ സഹിതമാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

പൃഥ്വിരാജിന്റെ വാക്കുകള്‍.
''ആട്ജീവിതത്തിനു വേണ്ടി ഷര്‍ട്ടിടാത്ത രംഗങ്ങള്‍ എടുത്തു പൂര്‍ത്തിയാക്കിയിട്ട് ഇന്നേക്ക് ഒരു മാസം. അവസാന ദിവസം എന്റെ ശരീരത്തിലെ ഫാറ്റ് പെര്‍സന്റേജും വിസറല്‍ ഫാറ്റ് ലവലും അപകടകരമാം വിധം താണിരുന്നു. അവിടെ നിന്ന് ഒരുമാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും എന്നെ ഈ നിലയിലെത്തിച്ചു. ഏറ്റവും ക്ഷീണിച്ച അവസ്ഥയില്‍ എന്നെ കണ്ടിട്ടുള്ള ഷൂട്ടിങ്ങ് സംഘത്തിന് എന്റെ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ശരിക്കും അത്ഭുതം തോന്നും.

കാരണം ഞാന്‍ ഒരുമാസം മുമ്പ് ഏറ്റവും ക്ഷീണിതനായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാള്‍ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്ക്. പരിശീലകനും ന്യൂട്രീഷനിസ്റ്റുമായ അജിത് ബാബുവിനും ബ്‌ളസി ചേട്ടനും സംഘത്തിനും നന്ദി. ആ ദിവസം എന്നെ മനസിലാക്കിയതിനും ക്ഷീണം മാറ്റാന്‍ ആവശ്യത്തിന് സമയം അനുവദിച്ച് അതനുസരിച്ച് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തതിനും. ഓര്‍ക്കുക, മനുഷ്യ ശരീരത്തിന് അതിന്‍രേതായ പരിമിതികളുണ്ട്. മനുഷ്യ മനസിന് അതില്ല.''

''ട്രെയിനിങ്ങ് ഡണ്‍'' എന്ന ഹാഷ്ടാഗോടെ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്താണ് ഫേസ്ബുക്കില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. പൃഥ്വിയുടെ പോസ്റ്റും ചിത്രവും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സുഹൃത്തുക്കള്‍ക്കായി ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തു നടത്തുകയായിരുന്നു.

സിനമയോടുള്ള താരത്തിന്റെ ആത്മാര്‍ത്ഥതയുടെ തെളിവാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റ്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് സ്‌നേഹപൂര്‍വം ഉപദേശിക്കുന്നവരുമുണ്ടായിരുന്നു കൂട്ടത്തില്‍. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തി ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറന്റെയ്‌നില്‍ കഴിയുന്ന താരം പരിശീലനത്തിനുള്ള സജ്ജീകരണങ്ങള്‍ മുറിയില്‍ ഒരുക്കിയിരുന്നു. ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം മെയ് 22ന് പൃഥ്വിയും സംഘവും കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക