കുവൈത്തില്‍ ചൊവ്വാഴ്ച ഏഴു മരണം; 608 പേര്‍ക്ക് കോവിഡ്
GULF
26-May-2020
GULF
26-May-2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 608 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴുപേര്‍ കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു രോഗബാധിതര്‍. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ ഇന്ത്യക്കാരാണ്. ഇതുവരെയായി 7230 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 180, അഹ്മദി ഗവര്‍ണറേറ്റില്‍ 175,ഹവാലി ഗവര്‍ണറേറ്റില്‍ 114, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78,ജഹ്‌റ ഗവര്‍ണറേറ്റില്‍ 61 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
.jpg)
685 പേര്‍ ഇന്നലെ രോഗ വിമുക്തരായി. ഇതോടെ ആകെ രോഗ വിമുക്തിയായവരുടെ എണ്ണം 7138 ആയി. 15,097 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 196 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments