Image

ലോക്ക്ഡൗണ്‍ ലംഘനം: പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് രാജ്യത്ത് ആത്മഹത്യചെയ്തത് 12 പേര്‍

Published on 26 May, 2020
ലോക്ക്ഡൗണ്‍ ലംഘനം: പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് രാജ്യത്ത് ആത്മഹത്യചെയ്തത് 12 പേര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവില്‍വന്നതിനു ശേഷമുള്ള ആദ്യ അഞ്ച് ആഴ്ചകളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പോലീസ് പൊതുസ്ഥലത്തുവെച്ച് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്തത് 12 പേര്‍. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്‌സ് ഇനിഷ്യേറ്റീവ് (സിഎച്ച്ആര്‍ഐ) എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള 
കണക്കുകളാണ് സംഘടന ശേഖരിച്ചത്. 

യുപിയില്‍ മൂന്നുപേരാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ രണ്ടുപേര്‍ വീതവും മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ വീതവും ആത്മഹത്യ ചെയ്തു. ഇത്തരം സംഭവങ്ങളില്‍ ദേശീയ മനുഷ്യാവകാശ 
കമ്മീഷന്‍ അന്വേഷണം നടത്തി ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത്തരം രണ്ട് കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക