Image

രണ്ട് മിനിട്ടിനുള്ളില്‍ ബെവ്ക്യൂ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതിനായിരം പേര്‍

Published on 27 May, 2020
രണ്ട് മിനിട്ടിനുള്ളില്‍ ബെവ്ക്യൂ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതിനായിരം പേര്‍

തിരുവനന്തപുരം : ബെവ്ക്യു ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ രണ്ട് മിനിട്ടിനുള്ളില്‍ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതനായിരത്തോളം ആളുകള്‍. അപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമാണെന്നും നിര്‍മാതാക്കളായ ഫെയര്‍ കോഡ് കമ്ബനി അറിയിച്ചു. 


ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് നിരവധി പേര്‍ ബുക്ക് ചെയ്‌തെങ്കിലും ആ ഓര്‍ഡറുകളൊന്നും സ്വീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു,

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങാനായി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ലഭിച്ചത് ഇന്നത്തേയ്ക്കുള്ള ടോക്കണുകളാണ്. അവയൊന്നും സാധുവല്ലെന്നും കമ്ബനി അറിയിച്ചു. 


പരീക്ഷണാടിസ്ഥാനത്തില്‍ പ്ലേസ്റ്റോറില്‍ ഏതാനും മിനിട്ടുകള്‍ മാത്രമാണ് ബെവ്ക്യൂ ആപ്പ് ഇന്ന് ഡൗണ്‍ലോഡ് ചെയ്തത്. ബീറ്റാ ആപ്പ് ഇപ്പോഴും പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല.


ഒരേസമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത്. വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിക്കുക.


 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗവും മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്തെ 303 ബെവ്‌കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളുടേയും ആപ്പില്‍ ലഭ്യമാണ്.


പിന്‍കോഡ് വഴി ഉപഭോക്താവിന് അടുത്തുള്ള മദ്യവില്‍പ്പനശാലയില്‍ പ്രവേശിക്കാനുള്ള ടോക്കണ്‍ ആപ്പിലൂടെ ലഭിക്കും. ഇതുമായി മദ്യവില്‍പ്പനശാലയിലെത്തി മദ്യം വാങ്ങാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക