Image

കോവിഡ് ബാധിച്ച് യജമാനനെ നഷ്ടമായി; ആശുപത്രിക്ക് മുന്നില്‍ നായ കാത്തിരുന്നത് മൂന്ന് മാസം

Published on 27 May, 2020
കോവിഡ് ബാധിച്ച് യജമാനനെ നഷ്ടമായി; ആശുപത്രിക്ക് മുന്നില്‍ നായ കാത്തിരുന്നത് മൂന്ന് മാസം

ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ വിറക്കുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കോവിഡ് ബാധിച്ച തന്റെ യജമാനന്റെ വിയോഗത്തെക്കുറിച്ച് അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നില്‍ ഒരു നായ കാത്തിരുന്നത് മൂന്ന് മാസമാണ്.   

യാത്രപോയ യജമാനനെ നോക്കി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന നായയെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും കോവിഡ്ബാധിച്ച് മരിച്ചുപോയ യജമാനനെ കാത്തിരിക്കുന്ന നായ വേദനയാകുകയാണ്. ഏഴ് വയസുള്ള സിയാ ബാ എന്ന നായയെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ

വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം രോഗം മൂര്‍ച്ഛിച്ച് ഇയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക