Image

കോവിഡിന് പഞ്ചഗവ്യം മരുന്ന്; ഗുജറാത്തിലെ ആശുപത്രിയില്‍ പരീക്ഷണം

Published on 27 May, 2020
കോവിഡിന് പഞ്ചഗവ്യം മരുന്ന്;  ഗുജറാത്തിലെ ആശുപത്രിയില്‍ പരീക്ഷണം
അഹമ്മദാബാദ്: കോവിഡ് രോഗത്തിന് പഞ്ചഗവ്യം ഔഷധമാണോയെന്നു പരീക്ഷിക്കാന്‍ ഗുജറാത്ത് ഒരുങ്ങുന്നു. രാജ്‌കോട്ട് സിവില്‍ ആശുപത്രിയിലാണ് പതിനഞ്ച് ദിവസത്തെ പരീക്ഷണം.

പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേര്‍ന്ന പഞ്ചഗവ്യത്തില്‍ നിന്നുണ്ടാക്കുന്ന പൊടി പാലിലോ വെള്ളത്തിലോ കലര്‍ത്തി രോഗികള്‍ക്ക് ദിവസവും നല്‍കും. ഇവരുടെ ആരോഗ്യനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുമെന്ന് ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹിതേഷ് ജനി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക