Image

ഓർമ്മപ്പൂക്കൾ (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 27 May, 2020
ഓർമ്മപ്പൂക്കൾ (കവിത: റോബിൻ കൈതപ്പറമ്പ്)
അകതാരിലെരിയുന്ന തിരിയൊന്നടങ്ങുംബോൾ
അകലേക്കെന്നാത്മാവ് പോയീടുംബോൾ

മിഴികളിലൂറിയ ജലകണമിറ്റിറ്റു...
കവിളിലൂടൊഴുകുന്നു നീർചാലുപോലെ

ഓർമ്മപ്പെടുത്തലായ് നീ കൂടെ ഉള്ള നാൾ
അകതാരിലെന്നും നീ മാത്രമാകും

മിഴികളിലെരിയും നിൻ മോഹങ്ങളൊക്കെയും
ഇടനെഞ്ചിലായ് ഞാൻ ചേർത്തു വെയ്ക്കും

മോഹങ്ങൾ ബാക്കിയായ് ദാഹങ്ങൾ ഏറുന്നു
ഇരുളിലായ് മറയുന്നു കാഴ്ച്ചകളും

പ്രണയമേ നീ എൻ്റെ മാറിലായ് ചാരണം
വിടപറഞ്ഞിനി നാം പിരിഞ്ഞീടുംബോൾ

ഇനി നമ്മൾ കാണുമെന്നറിയില്ല കാണുകിൽ
പരിചിതഭാവം നടിച്ചിടേണം

പ്രിയമുള്ള നിന്നുടെ മുഖമെൻ മനസ്സിലായ്
മായാതിരിക്കട്ടെ ഇനിയുള്ള നാൾ

പോകട്ടെ ഞാൻ നിൻ്റെ മുന്നിൽ നിന്ന്
നിറയട്ടെ നിന്നോർമ്മ എന്നിലെന്നും

പ്രണയമെ നീ എന്നിലെന്നുമുണ്ടായിടും
കനലായ് ഏരിയും നിൻ ഓർമ്മകളും ..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക