Image

അരൂപികൾ (കവിത: പുഷ്പമ്മ ചാണ്ടി)

Published on 28 May, 2020
അരൂപികൾ (കവിത: പുഷ്പമ്മ ചാണ്ടി)


ആകാശം 
സന്ധ്യതൻ ചുവപ്പു 
വിട്ടിരുളിൾ ഊളിയിടാൻ
തുടങ്ങുന്ന നേരം
രാപക്ഷികൾ 
കൂട്ടം തെറ്റി 
കൂടണയാനുഴറുന്ന 
നേരം
നക്ഷത്രങ്ങളെ 
നോക്കിയൊരു മൂളിപ്പാട്ടും പാടിക്കൊണ്ടീ  
പാതയോരത്തിലൂടെ  
നടന്നു നീങ്ങണം...
തനിയെ, ഭയമില്ലാതെ
 
പ്രച്ഛന്ന വേഷധാരിയല്ലാത്ത 
ഞാനായി തലയുയർത്തിക്കൊണ്ട്...
നിന്നെയെനിക്കിഷ്ടം,
നിന്നിലെ പെണ്ണിനെയല്ല 
നിന്നിലെ  നിന്നെയെന്നൊരുവൻ 
മൊഴിയുന്നതു കേൾക്കണം...

സുഹൃത്തായ്,
ലിംഗ പക്ഷഭേദം കാട്ടാതെ..
വെളിച്ചത്തിന്റെ 
പടിവാതിലും കടന്നു പോരണം....

ആത്മാവ് അരൂപിയല്ലേ?
ഈ ദേഹം വെടിഞ്ഞാൽ നീയും ഞാനും മാനവരെല്ലാം 
അരൂപികൾ മാത്രം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക