ഒമാൻ സർക്കാരിന്റെ കോവിഡ് -19 ഗവേഷണത്തിൽ മലയാളികളും
GULF
28-May-2020
ബിജു ,വെണ്ണിക്കുളം
GULF
28-May-2020
ബിജു ,വെണ്ണിക്കുളം

മസ്കറ്റ്: ഒമാൻ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒമാൻ റിസർച്ച് കൌൺസിൽ നടത്തുന്ന കോവിഡ്-19 ഗവേഷണത്തിൽ മലയാളികളും. അറബ് ഓപ്പൺ സർവകലാശാലയിലെ അധ്യാപകൻ ഡോ.ഷെറിമോൻ പി.സി യുടെ നേതൃത്വത്തിലുള്ള ടീം ആണ് ഈ നേട്ടത്തിന് അർഹരായത്. റോയൽ ഒമാൻ പോലീസ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഫിസിഷ്യൻ ആയ ഡോ.റെഞ്ചി മാത്യു, എമർജൻസി ഫിസിഷ്യൻ ഡോ.സന്ദീപ് കുമാർ, ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസ് ഡോ.അബ്ദുൽ മാലിക് അൽ കറൂസി, ഹയർ കോളേജ് ഓഫ് ടെക്നോളജി യിലെ അധ്യാപകരായ ഡോ.വിനു ഷെറിമോൻ, ഡോ.ഹുദാ അൽ സുഹൈലി , തുടങ്ങിയവരാണ് മറ്റു ടീം അംഗങ്ങൾ.
കോവിഡ്-19 ന്റ്റെ ആരംഭത്തിൽ, ഒമാൻ റിസർച്ച് കൗണ്സിലിൽ റിസർച്ച് പ്രൊപ്പോസലുകൾ ക്ഷണിച്ചിരുന്നു. സമർപ്പിക്കപ്പെട്ട 442 റിസർച്ച് പ്രൊപ്പോസലുകളിൽ നിന്ന് ആണ് ഈ നേട്ടം കൈവരിച്ചത്.
.jpg)
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് , ടെലി വിഡിയോകോൺഫെറെൻസിങ് , എന്നീ സാങ്കേതിക വിദ്യകൾ സമന്യയിപ്പിച്ചു , റോയൽ ഒമാൻ പോലീസ്ന്റ്റെ സാറ്റലൈറ്റ് ക്ലിനിക് കളിൽ കോവിഡ് -19 ചികിത്സ എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തിൽ ആണ് ഗവേഷണം.
എറണാകുളം ജില്ലയിലെ. കോതമംഗലം കൊറ്റലിൽ കുടുംബാംഗമാണ് ഡോക്ടർ രഞ്ജി മാത്യു ., കോട്ടയം ജില്ലയിലെ പേരൂർ പുലിപ്രത്തു കുടുംബാംഗമാണ് ഡോക്ടർ ഷെറിമോൻ പി.സി. യും ഭാര്യ ഡോക്ടർ വിനു ഷെറിമോനും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments