Image

ഇംഗ്ലീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 'ഹോളി ഫയര്‍' 30 നു സമാപിക്കും

Published on 28 May, 2020
 ഇംഗ്ലീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 'ഹോളി ഫയര്‍' 30 നു സമാപിക്കും

ലണ്ടന്‍: ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകജനതയെ നിത്യ രക്ഷകനായ യേശുവില്‍ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്ത അനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മേയ് 21 മുതല്‍ നടന്നുവരുന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 'ഹോളി ഫയര്‍' 30 നു സമാപിക്കും.

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, സെബാസ്റ്റ്യന്‍ സെയില്‍സ് തുടങ്ങിയവര്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.

യുകെ സമയം വൈകുന്നേരം 7 മുതല്‍ രാത്രി 9 വരെയാണ് ധ്യാനം. രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് അദ്ഭുത അടയാളങ്ങളും രോഗശാന്തിയും ജീവിത നവീകരണവും വഴിയായി ഒരു പുതിയ പന്തക്കുസ്താനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: WWW.AFCMUK.ORG

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക